പത്ത് ലക്ഷം റി­യാൽ കൈ­ക്കൂ­ലി­ വാ­ങ്ങു­ന്നതി­നി­ടെ­ സൗ­ദി­യിൽ ഉന്നത ഉദ്യോ­ഗസ്ഥൻ പി­ടി­യി­ൽ


റി­യാ­ദ് : കൈ­ക്കൂ­ലി­ കേ­സിൽ പ്രതി­രോ­ധ മന്ത്രാ­ലയത്തി­ലെ­ മു­തി­ർന്ന ഉദ്യോ­ഗസ്ഥരെ­ അറസ്റ്റ് ചെ­യ്തതാ­യി­ അറ്റോ­ർണി­ ജനറൽ ശൈഖ് സൗദ് അൽ മു­അജബ് അറി­യി­ച്ചു­. സൗ­ദി­യി­ലെ­ സ്വകാ­ര്യ കന്പനി­യു­മാ­യി­ പ്രതി­രോ­ധ മന്ത്രാ­ലയത്തി­ലെ­ മു­തി­ർന്ന ഉദ്യോ­ഗസ്ഥൻ‍ സംശയകരമാ­യ സാ­ന്പത്തി­ക ഇടപാട് നടത്തു­ന്നതിന് ശ്രമി­ക്കുന്നതാ­യി­ പ്രതി­രോ­ധ മന്ത്രാലയം ബന്ധപ്പെ­ട്ട സു­രക്ഷാ­ വകു­പ്പു­കളെ­ അറി­യി­ക്കു­കയാ­യി­രു­ന്നു­. 

പദ്ധതി­ നടപ്പാ­ക്കി­യ വകയിൽ പ്രതി­രോ­ധ മന്ത്രാ­ലയത്തിൽ നി­ന്ന് ഈ കന്പനി­ക്ക് ലഭിക്കു­ന്നതി­നു­ള്ള വി­ഹി­തം വി­തരണം ചെ­യ്യു­ന്നത് എളു­പ്പത്തി­ലും വേ­ഗത്തി­ലു­മാ­ക്കു­ന്നതിന് സ്വന്തം അധി­കാ­രം ദു­രു­പയോ­ഗി­ച്ച് ഉദ്യോ­ഗസ്ഥൻ നി­യമ വി­രു­ദ്ധമാ­യി­ ശ്രമി­ക്കു­ന്നതാ­യി­ അന്വേ­ഷണത്തിൽ‍ വ്യക്തമാ­യി­. ഇതനു­സരി­ച്ച് തയ്യാ­റാ­ക്കി­യ പദ്ധതി­ പ്രകാ­രം പത്തു­ ലക്ഷം റി­യാൽ കൈ­ക്കൂ­ലി­ സ്വീ­കരി­ക്കു­ന്നതി­നി­ടെ­ ഉദ്യോ­ഗസ്ഥനെ­ ബന്ധപ്പെ­ട്ട വകു­പ്പു­കൾ കൈ­യൊ­ടെ­ പി­ടി­കൂ­ടു­കയാ­യി­രു­ന്നു­. 

ചോ­ദ്യം ചെ­യ്യലിൽ ഉദ്യോ­ഗസ്ഥൻ കു­റ്റസമ്മതം നടത്തി­. മറ്റു­ രണ്ടു­ പേർ കൂ­ടി­ കേ­സിൽ ഉൾപ്പെ­ട്ടതാ­യും ഉദ്യോ­ഗസ്ഥൻ‍ വെ­ളി­പ്പെ­ടു­ത്തി­. ഇതിന്റെ­ അടി­സ്ഥാ­നത്തിൽ മറ്റു­ പ്രതി­കളെ­യും അറസ്റ്റ് ചെ­യ്തു­. ദേ­ശീ­യ താ­ൽ‍പര്യത്തേ­ക്കാൾ ഉപരി­ വ്യക്തി­താ­ൽപര്യങ്ങൾക്ക് മു­ൻ തൂ­ക്കം നൽകു­കയും വി­ശ്വാ­സ വഞ്ചന നടത്തു­കയുംചെ­യ്ത പ്രതി­കൾ‍ മഹാ­പാ­തകമാണ് ചെ­യ്തത്. രാ­ജ്യത്തി­ന്റെ­ആർജി­ത നേ­ട്ടങ്ങൾ സംരക്ഷി­ക്കു­ന്നതിന് ആവശ്യമാ­യ എല്ലാ­ നടപടി­കളും പബ്ലിക് പ്രോ­സി­ക്യൂ­ഷൻ സ്വീ­കരി­ക്കും. 

പൊ­തു­മു­തൽ കവരു­കയും അധി­കാ­ര ദു­ർ‍വി­നി­യോ­ഗം നടത്തു­കയും വ്യക്തി­ താ­ൽപര്യങ്ങൾ‍ക്ക് മു­ന്‍തൂ­ക്കം നൽകി­ അഴി­മതി­കൾ നടത്തു­കയും ചെ­യ്യു­ന്ന മു­ഴു­വൻ പേ­രെയും കണ്ടെ­ത്തി­ നീ­തി­പീ­ഠത്തി­നു­ മു­ന്നിൽ ഹാ­ജരാ­ക്കു­ം. 

You might also like

Most Viewed