അഫ്ഗാ­നി­സ്ഥാ­നിൽ വെ­ടി­നി­ർ­ത്തൽ പ്രഖ്യാ­പി­ക്കണമെ­ന്ന് -മക്ക സമാ­ധാ­ന സമ്മേ­ളനം


മക്ക : അഫ്ഗാ­നി­സ്ഥാ­നിൽ ഗവൺ­മെ­ന്റും താ­ലി­ബാനും വെ­ടി­നി­ർ­ത്തൽ പ്രഖ്യാ­പി­ക്കണമെ­ന്ന ആഹ്വാ­നത്തോ­ടെ­ രണ്ടു­ ദി­വസമാ­യി­ മക്കയി­ലും ജി­ദ്ദയി­ലു­മാ­യി­ നടന്ന അഫ്ഗാൻ സമാ­ധാ­ന സമ്മേ­ളനത്തിന് പരി­സമാ­പ്തി­. അഫ്ഗാൻ ജനത സമാ­ധാ­നം ആഗ്രഹി­ക്കു­ന്നതാ­യും അഫ്ഗാ­നി­സ്ഥാ­നിൽ നി­രപരാ­ധി­കൾ കൊ­ല്ലപ്പെ­ടു­ന്നത് ഇസ്ലാ­മി­ക മൂ­ല്യങ്ങൾ­ക്കും മു­സ്ലിം സമു­ദാ­യത്തി­ന്റെ­ ഐക്യത്തി­നും ഐക്യദാ­ർ­ഢ്യത്തി­നും വി­രു­ദ്ധമാ­ണെ­ന്നും സമ്മേ­ളനം അംഗീ­കരി­ച്ച സമാ­പന പ്രഖ്യാ­പനം പറഞ്ഞു­. അഫ്ഗാ­നി­സ്ഥാ­നിൽ സമാ­ധാ­നവും ശാ­ന്തി­യു­മു­ണ്ടാ­ക്കു­ന്നതിന് ആഗോ­ള സമൂ­ഹവും അന്താ­രാ­ഷ്ട്ര സംഘടനകളും മു­സ്ലിം നേ­താ­ക്കളും സൃ­ഷ്ടി­പരമാ­യ പങ്ക് വഹി­ക്കണം. സംഘർ­ഷത്തിൽ ഏർ­പ്പെ­ട്ട കക്ഷി­കൾ പോ­രാ­ട്ടം അവസാ­നി­പ്പി­ക്കു­കയും അനു­രഞ്ജനത്തിന് തയാ­റാ­വു­കയും വേ­ണം. അഫ്ഗാൻ ഗവൺ­മെ­ന്റും താ­ലി­ബാ­നും വെ­ടി­നി­ർ­ത്തൽ നടപ്പാ­ക്കു­കയും നേ­രി­ട്ടു­ള്ള സമാ­ധാ­ന ചർ­ച്ചകൾ ആരംഭി­ക്കു­കയും വേ­ണം.

അക്രമത്തി­ന്റെ­യും തീ­വ്രവാ­ദത്തി­ന്റെ­യും വക്താ­ക്കൾ­ക്കു­ മു­ന്നിൽ ലോ­ക മു­സ്ലിംകളും പണ്ധി­തരും നി­ശ്ചയദാ­ർ­ഢ്യത്തോ­ടെ­ നി­ലയു­റപ്പി­ക്കു­ന്നത് തു­ടരണം. അഫ്ഗാൻ ഗവൺ­മെ­ന്റും താ­ലി­ബാ­നും തമ്മി­ലു­ള്ള സംഘർ­ഷം അവസാ­നി­പ്പി­ക്കു­ന്നതിന് ഏറ്റവും മി­കച്ച മാ­ർ­ഗം ദേ­ശീ­യ സംവാ­ദമാ­ണ്. നേ­രി­ട്ടു­ള്ള സമാ­ധാ­ന ചർ­ച്ചകളി­ലൂ­ടെ­ അഫ്ഗാൻ പ്രശ്‌നത്തിന് പരി­ഹാ­രം കാ­ണണം. ഇക്കാ­ര്യത്തിൽ അടു­ത്തി­ടെ­ അഫ്ഗാൻ പണ്ധി­തർ നടത്തി­യ ശ്രമങ്ങളെ­ വി­ലമതി­ക്കു­കയും പി­ന്തു­ണക്കു­കയും ചെ­യ്യു­ന്നു­. മുൻ ഉപാ­ധി­കളി­ല്ലാ­തെ­ താ­ലി­ബാ­നെ­ നേ­രി­ട്ടു­ള്ള സമാ­ധാ­ന ചർ­ച്ചകൾ­ക്ക് ക്ഷണി­ക്കു­ന്നതിന് അഫ്ഗാൻ പ്രസി­ഡണ്ട് നടത്തി­യ ശ്രമങ്ങളെ­ പ്രശംസി­ക്കു­ന്നു­. അക്രമം അകറ്റി­നി­ർ­ത്തു­ന്നതി­നും പോ­രാ­ട്ടം അവസാ­നി­പ്പി­ക്കു­ന്നതി­നും സമാ­ധാ­ന ചർ­ച്ചകൾ ആരംഭി­ക്കു­ന്നതി­നു­മു­ള്ള അഫ്ഗാൻ ഗവൺ­മെ­ന്റി­ന്റെ­ ക്ഷണത്തോട് താ­ലി­ബാൻ അനു­കൂ­ലമാ­യി­ പ്രതി­കരി­ക്കണമെ­ന്നും സമ്മേ­ളനം അംഗീ­കരി­ച്ച സമാ­പന പ്രഖ്യാ­പനം ആവശ്യപ്പെ­ട്ടു­. ഒ.ഐ.സി­ സെ­ക്രട്ടറി­ ജനറൽ ഡോ­. യൂ­സുഫ് അൽ­ ഉസൈ­മിൻ ആണ് മാ­ധ്യമങ്ങൾ­ക്കു­ മു­ന്നിൽ സമാ­പന പ്രഖ്യാ­പനം വാ­യി­ച്ചത്.

അഫ്ഗാ­നി­സ്ഥാൻ സമാ­ധാ­ന സമ്മേ­ളനത്തിൽ പങ്കെ­ടു­ത്തവരെ­ ജി­ദ്ദ അൽ­ സലാം കൊട്ടാ­രത്തിൽ തി­രു­ഗേ­ഹങ്ങളു­ടെ­ സേ­വകൻ സൽ­മാൻ രാ­ജാവ് സ്വീ­കരി­ച്ചു­. ഇരു­ ഹറമു­കളു­ടെ­യും സേ­വന, പരി­ചരണ ചു­മതല നൽ­കി­ സൗ­ദി­ അറേ­ബ്യയെ­ അല്ലാ­ഹു­ ആദരി­ച്ചതാ­യി­ ചടങ്ങിൽ നടത്തി­യ പ്രസംഗത്തിൽ രാ­ജാവ് പറഞ്ഞു­. അബ്ദുൽ അസീസ് രാ­ജാ­വി­ന്റെ­ കാ­ലം തൊ­ട്ട് ഇന്നു­ വരെ­ ഇക്കാ­ര്യത്തി­ലു­ള്ള കർ­ത്തവ്യം സൗ­ദി­ അറേ­ബ്യ ഭംഗി­യാ­യി­ നി­ർ­വ്വഹി­ക്കു­ന്നു­. അഫ്ഗാൻ പ്രതി­സന്ധി­യും ആഭ്യന്തര യു­ദ്ധവും ആരംഭി­ച്ചതു­ മു­തൽ അഫ്ഗാൻ ജനതക്ക് സൗ­ദി­ അറേ­ബ്യ മാ­നു­ഷി­ക, സാ­ന്പത്തി­ക സഹാ­യങ്ങൾ നൽ­കി­യി­ട്ടു­ണ്ട്. അഫ്ഗാ­നി­സ്ഥാ­നി­ലെ­ വ്യത്യസ്ത വി­ഭാ­ഗങ്ങൾ­ക്കി­ടയിൽ അനു­രഞ്ജനമു­ണ്ടാ­ക്കു­ന്നതിന് സൗ­ദി­ അറേ­ബ്യ തു­ടർ­ച്ചയാ­യി­ രാ­ഷ്ട്രീ­യ ശ്രമങ്ങൾ നടത്തി­യി­ട്ടു­ണ്ട്.

അഫ്ഗാ­നി­സ്ഥാ­നിൽ സംഘർ­ഷങ്ങളു­ടെ­ പഴയ ഏട് അടച്ചു­പൂ­ട്ടി­ പു­തി­യ അധ്യാ­യം തു­റക്കു­ന്നതി­നും അഫ്ഗാ­നി­സ്ഥാ­നിൽ സു­രക്ഷാ­ ഭദ്രതയു­ണ്ടാ­ക്കു­ന്നതി­നും മക്ക സമാ­ധാ­ന സമ്മേ­ളനത്തിൽ പങ്കെ­ടു­ത്തവരു­ടെ­ ശ്രമങ്ങളി­ലൂ­ടെ­ സാ­ധി­ക്കു­മെ­ന്ന് പ്രത്യാ­ശയു­ണ്ട്. ഇതിന് ഇസ്ലാം അനു­ശാ­സി­ക്കു­ന്നതു­ പോ­ലെ­ സംവാ­ദത്തി­ന്റെ­യും അനു­രഞ്ജനത്തി­ന്റെ­യും സഹി­ഷ്ണു­തയു­ടെ­യും പാ­ത പി­ന്തു­ടരേ­ണ്ടതു­ണ്ടെ­ന്നും സൽ­മാൻ രാ­ജാവ് പറഞ്ഞു­. ഓർ­ഗനൈ­സേ­ഷൻ ഓഫ് മു­സ്ലിം കോ­ഓപ്പറേ­ഷൻ സെ­ക്രട്ടറി­ ജനറൽ ഡോ­. യൂ­സുഫ് അൽ­ ഉസൈ­മി­നും ചടങ്ങിൽ സംസാ­രി­ച്ചു­.

സൽ­മാൻ രാ­ജാ­വി­ന്റെ­ ഉപദേ­ഷ്ടാ­വും മക്ക ഗവർ­ണറു­മാ­യ ഖാ­ലിദ് അൽ­ഫൈ­സൽ രാ­ജകു­മാ­രൻ, ആഭ്യന്തര മന്ത്രി­ അബ്ദുൽ അസീസ് ബിൻ സൗദ് രാ­ജകു­മാ­രൻ, റോ­യൽ കോ­ർ­ട്ട് ഉപദേ­ഷ്ടാവ് ശൈഖ് ഡോ­. സ്വാ­ലിഹ് ബിൻ ഹു­മൈ­ദ്, ഇസ്‌ലാ­മി­കകാ­ര്യ മന്ത്രി­ ശൈഖ് ഡോ­. അബ്ദു­ല്ലത്തീഫ് ആലു­ശൈ­ഖ്, റോ­യൽ കോ­ർ­ട്ട് ഉപദേ­ഷ്ടാവ് ശൈഖ് ഡോ­. അബ്ദു­ല്ല അൽ­മു­ത്‌ലഖ്, സഹമന്ത്രി­ ഡോ­. മു­സാ­അദ് അൽ­ ഈബാൻ, വി­ദേ­ശകാ­ര്യ സഹമന്ത്രി­ ഡോ­. നി­സാർ ഉബൈദ് മദനി­ തു­ടങ്ങി­യവർ ചടങ്ങിൽ സംബന്ധി­ച്ചു­.

You might also like

Most Viewed