മധ്യാ­ഹ്ന വി­ശ്രമ നി­യമ ലംഘനം തടയാൻ ജാ­ഗ്രതയോ­ടെ­ തൊ­ഴിൽ വകു­പ്പ്


മദീന : മദീനയിലും റിയാദിലും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ പദ്ധതിപ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ 57 മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങൾ കണ്ടെത്തി. മദീനയിൽ പതിനാറു നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 

നിയമം ലംഘിച്ച് ഉച്ച സമയത്ത് തൊഴിലാളികളെ കൊണ്ട് പൊരിവെയിലത്ത് ജോലിചെയ്യിച്ച സ്ഥാപനങ്ങൾക്കെ തിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു. മദീനയിൽ ലേഡീസ് ഷോപ്പുകളിലും ജ്വല്ലറികളിലും റെന്റ് എ കാർ സ്ഥാപനങ്ങളിലും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ സംഘങ്ങൾ നടത്തിയ പരിശോധനകളിൽ 11 നിയമ ലംഘനങ്ങളും കണ്ടെത്തി.

സൗദി ജീവനക്കാരുമായി ഒപ്പുവെച്ച തൊഴിൽ കരാറുകളില്ലാത്തതിന് ഏഴു സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. ആകെ 67 സ്ഥാപനങ്ങ ളിലാണ് കഴിഞ്ഞ ദിവസം മന്ത്രാലയ ശാഖാ സംഘങ്ങൾ പരിശോധനകൾ നടത്തിയത്. 

You might also like

Most Viewed