തൊ­ഴി­ലി­ല്ലാ­യ്മയ്ക്ക് പരി­ഹാ­രം കാ­ണാൻ പു­തി­യ പദ്ധതി­കൾ നടപ്പാ­ക്കും : സൗ­ദി­ -തൊ­ഴിൽ മന്ത്രി­


റി­യാ­ദ് : സ്വദേ­ശി­കൾ­ക്കി­ടയിൽ വർ­ദ്ധി­ച്ചു­വരു­ന്ന തൊ­ഴി­ലി­ല്ലാ­യ്മക്ക് പരി­ഹാ­രം കാ­ണു­ന്നതിന് ശ്രമി­ച്ച് തൊ­ഴിൽ, സാ­മൂ­ഹി­ക വി­കസന മന്ത്രാ­ലയവും അനു­ബന്ധ വകു­പ്പു­കളും വ്യത്യസ്ത പദ്ധതി­കൾ നടപ്പാ­ക്കു­മെ­ന്ന് വകു­പ്പ് മന്ത്രി­ എൻ­ജി­നീ­യർ അഹ്മദ് അൽ­റാ­ജ്ഹി­ പറഞ്ഞു­. വർ­ദ്ധി­ച്ചു­ വരു­ന്ന തൊ­ഴി­ലി­ല്ലാ­യ്മ നി­യന്ത്രി­ക്കു­ന്നതിന് തൊ­ഴിൽ, സാ­മൂ­ഹി­ക വി­കസന മന്ത്രാ­ലയത്തിന് സാ­ധി­ക്കു­ന്നി­ല്ല എന്ന് വ്യക്തമാ­ക്കു­ന്ന ജനറൽ സ്റ്റാ­റ്റി­സ്റ്റി­ക്‌സ് അതോ­റി­റ്റി­യു­ടെ­ ഏറ്റവും പു­തി­യ കണക്കു­കൾ പു­റത്തു­വന്ന് ദി­വസങ്ങൾ­ക്കു­ ശേ­ഷമാണ് മൗ­നം ഭഞ്ജി­ച്ച് തൊ­ഴിൽ, സാ­മൂ­ഹി­ക വി­കസന മന്ത്രി­ തൊ­ഴി­ലി­ല്ലാ­യ്മ നി­ർ­മ്മാ­ർ­ജനത്തിന് വ്യത്യസ്ത പദ്ധതി­കൾ നടപ്പാ­ക്കു­മെ­ന്ന് വെ­ളി­പ്പെ­ടു­ത്തി­യത്.

 ഈ വർ­ഷം ആദ്യ പാ­ദത്തി­ലെ­ കണക്കു­കൾ പ്രകാ­രം സൗ­ദി­കൾ­ക്കി­ടയി­ലെ­ തൊ­ഴി­ലി­ല്ലാ­യ്മ നി­രക്ക് 12.9 ശതമാ­നമാ­യി­ ഉയർ­ന്നി­ട്ടു­ണ്ട്. ഇക്കാ­ര്യത്തിൽ ജനങ്ങളു­ടെ­ പ്രതീ­ക്ഷക്കൊ­ത്ത പദ്ധതി­കൾ നടപ്പാ­ക്കു­മെ­ന്ന് മന്ത്രി­ പറഞ്ഞു­. സാ­മ്പത്തി­ക, സാ­മൂ­ഹി­ക ഫലങ്ങൾ­ക്കും ലക്ഷ്യങ്ങൾ­ക്കും അനു­സൃ­തമാ­യി­ ഇതേ­ കു­റി­ച്ച് പടി­പടി­യാ­യി­ പ്രഖ്യാ­പി­ക്കു­മെ­ന്നും മന്ത്രി­ പറഞ്ഞു­.

സ്വകാ­ര്യ മേ­ഖലയിൽ ആദ്യ ഘട്ടത്തിൽ 60,000 സൗ­ദി­കൾ­ക്ക് തൊ­ഴി­ലവസരങ്ങൾ ലഭ്യമാ­ക്കു­ന്നതി­നു­ള്ള വി­വി­ധ പദ്ധതി­കൾ തൊ­ഴിൽ, സാ­മൂ­ഹി­ക വി­കസന മന്ത്രാ­ലയവും അനു­ബന്ധ വകു­പ്പു­കളും ആസൂ­ത്രണം ചെ­യ്തി­ട്ടു­ണ്ട്. കഴി­ഞ്ഞ ദി­വസം തൊ­ഴിൽ, സാ­മൂ­ഹി­ക വി­കസന മന്ത്രാ­ലയ ആസ്ഥാ­നത്ത് വകു­പ്പ് മന്ത്രി­യു­ടെ­ അധ്യക്ഷതയിൽ ചേ­ർ­ന്ന സൗ­ദി­വൽ­ക്കരണ ഫോ­ളോ­അപ് കമ്മി­റ്റി­യു­ടെ­ പ്രഥമ യോ­ഗം തൊ­ഴിൽ വി­പണി­യിൽ പ്രവേ­ശി­ക്കു­ന്നതിന് സൗ­ദി­കൾ­ക്ക് അവസരമൊ­രു­ക്കു­ന്ന വ്യത്യസ്ത പദ്ധതി­കൾ വി­ശകലനം ചെ­യ്തു­. 

ഡെ­പ്യൂ­ട്ടി­ തൊ­ഴിൽ, സാ­മൂ­ഹി­ക വി­കസന മന്ത്രി­ ഡോ­. അബ്ദു­ല്ല അബൂ­സ്‌നൈൻ, മാ­നവശേ­ഷി­ വി­കസന നി­ധി­ ഡയറക്ടർ ജനറൽ ഡോ­. മു­ഹമ്മദ് അൽ­സു­ദൈ­രി­, സാ­മൂ­ഹി­ക വി­കസന ബാ­ങ്ക് ഡയറക്ടർ ജനറൽ ഇബ്രാ­ഹിം അൽ­റാ­ശി­ദ്, മന്ത്രാ­ലയത്തി­ലെ­ അണ്ടർ സെ­ക്രട്ടറി­മാർ തു­ടങ്ങി­യവർ യോ­ഗത്തിൽ സംബന്ധി­ച്ചു­. സൗ­ദി­കളെ­ റി­ക്രൂ­ട്ട് ചെ­യ്യു­ന്നതിന് സ്വകാ­ര്യ സ്ഥാ­പനങ്ങളെ­ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നതി­നെ­ കു­റി­ച്ചും യോ­ഗം വി­ശകലനം ചെ­യ്തു­.

ചേംബർ ഓഫ് കൊ­മേ­ഴ്‌സു­കളു­മാ­യും വി­ദ്യാ­ഭ്യാ­സ, തൊ­ഴിൽ പരി­ശീ­ലന സ്ഥാ­പനങ്ങളു­മാ­യും സഹകരി­ച്ചും ഓൺ­ലൈൻ വഴി­യും സൗ­ദി­കൾ­ക്ക് തൊ­ഴിൽ പരി­ശീ­ലനം നൽ­കു­ന്നതി­നും സ്വകാ­ര്യ മേ­ഖലയിൽ തൊ­ഴിൽ ലഭ്യമാ­ക്കു­ന്നതി­നു­മു­ള്ള ഏതാ­നും പദ്ധതി­കൾ യോ­ഗത്തിൽ മാ­നവശേ­ഷി­ വി­കസന നി­ധി­ പ്രഖ്യാ­പി­ച്ചു­. സ്വയം തൊ­ഴിൽ പദ്ധതി­കൾ ആരംഭി­ക്കു­ന്നതിന് ആഗ്രഹി­ക്കു­ന്ന സൗ­ദി­ യു­വതീ­യു­വാ­ക്കൾ­ക്ക് പലി­ശരഹി­ത വാ­യ്പകൾ നൽ­കു­മെ­ന്ന് സാ­മൂ­ഹി­ക വി­കസന ബാ­ങ്ക് അറി­യി­ച്ചു­.

You might also like

Most Viewed