വൈ­ദ്യു­തി­ ബി­ല്ലി­ലെ­ വർ­ദ്ധനവ് : ഉപഭോ­ക്താ­ക്കൾ­ക്ക് മു­ൻ‍­കരു­തൽ‍ നി­ർ­ദ്ദേ­ശങ്ങളു­മാ­യി­ സൗ­ദി­


ദമാം : സബ്സി­ഡി­ എടു­ത്തു­ കളഞ്ഞതിന് ശേ­ഷമെ­ത്തി­യ ആദ്യ വേ­നൽ­ക്കാ­കല വൈ­ദ്യു­തി­ ബി­ല്ലു­ കണ്ട് ഞെ­ട്ടി­യ ഉപഭോ­ക്താ­ക്കൾ­ക്ക് ഇനി­യും വൈ­ദ്യു­തി­ ബിൽ കൂ­ടാ­തി­രി­ക്കാൻ മു­ൻ­കരു­തൽ നി­ർ­ദ്ദേ­ശങ്ങളു­മാ­യി­ സൗ­ദി­ വൈ­ദ്യു­തി­ കന്പനി­ രംഗത്തെ­ത്തി­. ഇത്തവണ സൗ­ദി­യി­ലെ­ താ­മസക്കാർക്ക് ലഭി­ച്ചത് കഴി­ഞ്ഞ മാ­സത്തേ­ക്കാൾ ഇരട്ടി­ വരെ­യെ­ത്തു­ന്ന വൈ­ദ്യു­തി­ ബി­ല്ലാ­ണ്. ഒന്നി­ലധി­കം കു­ടുംബങ്ങളും ബാ­ച്ചി­ലേ­ഴ്സും താ­മസി­ക്കു­ന്ന ഫ്ലാ­റ്റു­കളിൽ രണ്ടാ­യി­രം റി­യാൽ വരെ­ കടന്നു­ ബി­ൽ‍. റമദാ­നും ചൂ­ടും ഒന്നി­ച്ചെ­ത്തി­യതോ­ടെ­യു­ണ്ടാ­യ ഉപഭോ­ഗമാണ് ബിൽ കൂ­ട്ടി­യത്. ഇതിന് പി­ന്നാലെ­യാണ് നി­ർദ്ദേ­ശവു­മാ­യി­ കന്പനി­ രംഗത്തെ­ത്തിയത്. 

വീ­ടു­കളി­ലെ­ വൈ­ദ്യു­തി­ ഉപഭോ­ഗത്തി­ന്റെ­ 70 ശതമാ­നവും എസി­ പ്രവർ­ത്തി­പ്പി­ക്കാ­നാണ് ഉപയോ­ഗി­ക്കു­ന്നത്. എസി­യു­ടെ­ ഉൾഭാ­ഗം ക്ലീൻ ചെ­യ്യണമെ­ന്നതാണ് പ്രധാ­ന നി­ർദ്ദേ­ശം. തെ­ർമോ­സ്റ്റാ­റ്റ് ഇതി­നൊ­പ്പം സ്ഥാ­പി­ക്കണം. ചൂ­ടു­കാ­ലത്ത് റൂ­മി­നകത്തേ­ക്ക് കാ­റ്റും പൊ­ടി­യും കടക്കാ­തി­രി­ക്കാൻ പാ­കത്തിൽ വി­ടവു­കൾ‍ അടക്കണം. അല്ലാ­ത്ത പക്ഷം എസി­ കൂ­ടു­തലാ­യി­പ്രവർത്തി­ക്കും.

വെ­ള്ളം ചൂ­ടാ­ക്കാ­നു­ള്ള ഹീ­റ്ററു­കളു­ടെ­ പ്രവർത്തനം കു­റയ്ക്കാ­നും നി­ർദ്ദേ­ശമു­ണ്ട്. ട്യൂ­ബു­കളും ലൈ­റ്റു­കളും എൽ.ഇ.ഡി­യി­ലേ­ക്ക് മാ­റ്റു­വാ­നും നി­ർദ്ദേ­ശത്തിൽ പറയു­ന്നു­. രാ­ജ്യത്ത് ഊർജ്ജ ഉപഭോ­ഗം കു­റക്കാൻ ഭരണ നേ­തൃ­ത്വം തീ­രു­മാ­നി­ച്ചി­രു­ന്നു­. ഒപ്പം സാന്പത്തി­ക പരി­ഷ്കരണ നടപടി­യും വന്നു­. ഈ സാ­ഹചര്യത്തിൽ അമി­ത ഊർജ്ജ ഉപഭോ­ഗം കു­റക്കാ­നു­ള്ള നി­ർദ്ദേ­ശങ്ങൾ‍. ചൂട് തു­ടരു­ന്ന സാ­ഹചര്യത്തിൽ ശ്രദ്ധയി­ല്ലെ­ങ്കിൽ‍ പ്രവാ­സി­കളും നല്ലൊ­രു­ തു­ക ഈയി­നത്തിൽ കാ­ണേ­ണ്ടി­ വരും.

You might also like

Most Viewed