എയർ‍­പോ­ർ‍­ട്ടിൽ‍ ബാ­ഗേജ് മോ­ഷ്ടാ­ക്കൾ വി­ലസു­ന്നു­


ദമാം : കരി­പ്പൂർ‍ വി­മാ­നത്താ­വളത്തിൽ‍ ബാ­ഗേജ് മോ­ഷ്ടാ­ക്കൾ വി­ലസു­ന്നു­. കഴി­ഞ്ഞ ദി­വസം ദമാ­മിൽ‍ നി­ന്നും കരി­പ്പൂ­രി­ലേ­ക്ക് യാ­ത്ര പോ­യ നി­ലന്പൂർ‍ സ്വദേ­ശി­ ബെ­ൻസി­ കു­ര്യകോ­സി­നാണ് തന്റെ­ ബാ­ഗേ­ജിൽ‍ ഉണ്ടാ­യി­രു­ന്ന വി­ലപി­ടി­പ്പു­ള്ള വസ്തു­ക്കൾ‍ ഒടു­വിൽ‍ നഷ്ടമാ­യത്. എയർ‍­പോ­ർ‍­ട്ട് അധി­കാ­രി­കൾ‍­ക്ക് പരാ­തി­ നൽ‍­കി­യെ­ങ്കി­ലും കു­റ്റം യാ­ത്ര ആരംഭി­ച്ച വി­മാ­നത്താ­വളത്തിന് ചാ­ർ‍­ത്തി­ അധി­കാ­രി­കൾ‍ കയ്യൊ­ഴി­യു­കയാ­യി­രു­ന്നു­.

കഴി­ഞ്ഞ ദി­വസം ദമാ­മിൽ‍ നി­ന്നും ജെ­റ്റ് എയർ‍ വി­മാ­നത്തിൽ‍ കരി­പ്പൂ­രി­ലെ­ത്തി­യ ബെ­ൻസി­ കു­ര്യാ­കോ­സിന് തന്റെ­ ബാ­ഗേജ് കു­ത്തി­ തു­റന്ന നി­ലയി­ലാണ് ലഭി­ച്ചത്. പരി­ശോ­ധനക്കൊ­ടു­വിൽ‍ ബാ­ഗേ­ജിൽ‍ ഉണ്ടാ­യി­രു­ന്ന വി­ലപി­ടി­പ്പു­ള്ള വാ­ച്ച് നഷ്ടപ്പെ­ട്ടതാ­യി­ ഇദ്ദേ­ഹം പറഞ്ഞു­. തു­ടർ‍­ന്ന് സഹയാ­ത്രി­കരാ­യി­രു­ന്ന ദമാം കാ­ലി­ക്കറ്റ് എയർ‍­പോ­ർ‍­ട്ട് യൂ­സേ­ഴ്‌സ് ഫോ­റം ഭാ­രവാ­ഹി­കളു­ടെ­ സഹാ­യത്തോ­ടെ­ ജെറ്റ് എയർ‍­വേസ് അധി­കാ­രി­കൾ‍­ക്കും, കസ്റ്റംസ് ഓഫീ­സർ‍, എയർ‍­പോ­ർ‍­ട്ട് ടെ­ർ‍­മി­നൽ‍ മാ­നേ­ജർ‍ എന്നി­വർ‍­ക്കും രേ­ഖാ­മൂ­ലം പരാ­തി­ നൽ‍­കി­യെ­ങ്കി­വലും യാ­ത്ര ആരംഭി­ച്ച ഇടത്ത് നടന്ന മോ­ഷണമാ­യി­രി­ക്കു­മെ­ന്ന രീ­തി­യി­ലാണ് അധി­കൃ­തരു­ടെ­ ഭാ­ഗത്ത് നി­ന്നു­ണ്ടാ­യ പ്രതി­കരണമെ­ന്നും ഇവർ‍ പറയു­ന്നു­. കു­റഞ്ഞ അവധി­ ദി­വസങ്ങൾ‍ മാ­ത്രം നാ­ട്ടിൽ‍ ചി­ലവഴി­ക്കു­ന്നതിന് വേ­ണ്ടി­ പോ­കു­ന്ന പ്രവാ­സി­കളിൽ‍ പലർ‍­ക്കും ദു­രനു­ഭവങ്ങൾ‍ തു­ടർ‍­ക്കഥയാ­കു­ന്പോ­ൾ സമയ നഷ്ടവും അധി­കാ­രി­കളു­ടെ­ സഹകരണമി­ല്ലാ­യ്മയും കാരണം മിക്കവരും പരാ­തി­പ്പെ­ടാ­തെ­ ഒഴി­ഞ്ഞു­ മാ­റു­കയാണ് പതി­വ്.

You might also like

Most Viewed