സേ­വന പ്രവർ‍­ത്തനങ്ങളു­മാ­യി­ ഇന്ത്യൻ ഹജ്ജ് മി­ഷൻ സജീ­വം


റിയാദ് : ഹാ­ജി­മാർ‍ എത്തി­ത്തു­ടങ്ങി­യതോ­ടെ­ സേ­വനം ചടു­ലമാ­ക്കി­ ഇന്ത്യൻ ഹജ്ജ് മി­ഷൻ. മദീ­നയിൽ‍ എയർ‍­പോ­ർ‍­ട്ട് മു­തൽ‍ ഹജ്ജ് മി­ഷൻ അധി­കൃ­തർ സേ­വന സന്നദ്ധരാ­യി­ നി­ലയു­റപ്പി­ച്ചി­ട്ടു­ണ്ട്. ഭൂ­രി­ഭാ­ഗം സേ­വനങ്ങളും ഈ വർ‍­ഷം ഇലക്ട്രോ­ണിക് സംവി­ധാ­നത്തി­ലാ­ണ്. മദീ­നയി­ലേ­ക്കാണ് ഈ മാ­സം 28 വരെ­ ഇന്ത്യൻ ഹാ­ജി­മാർ‍ എത്തു­ക. 29 മു­തൽ‍ ജി­ദ്ദയി­ലേ­ക്കും മദീ­നയി­ലേ­ക്കും ഒരു­ പോ­ലെ­ തീ­ർത്‍­ഥാ­ടകർ‍ പ്രവഹി­ക്കും. എയർ‍­പോ­ർ‍­ട്ടിൽ‍ എമി­ഗ്രേ­ഷന് മു­ന്പാ­യി­ ആരോ­ഗ്യ മന്ത്രാ­ലയത്തിന് കീ­ഴിൽ ഹാ­ജി­മാ­രു­ടെ­ ആരോ­ഗ്യ കാ­ർ‍­ഡ് പരി­ശോ­ധി­ച്ച് നടപടി­കൾ‍ പൂ­ർ‍­ത്തി­യാ­ക്കി­യവരാ­ണെ­ന്ന് ഉറപ്പു­ വരു­ത്തു­ന്നു­ണ്ട്. കു­ത്തി­വെ­പ്പ് ആവശ്യമാ­യവർ‍­ക്ക് വി­മാ­നത്താ­വളത്തിൽ‍ നി­ന്നും നൽ‍­കും. ഇത് കഴി­ഞ്ഞാൽ‍ പി­ന്നെ­ ഇന്ത്യൻ ഹജ്ജ് മി­ഷന് കീ­ഴി­ലാണ് ഹാ­ജി­മാ­ർ‍­ക്ക് സമഗ്ര സേ­വനം. 

എയർ‍­പോ­ർ‍­ട്ടിൽ‍ സജ്ജീ­കരി­ച്ച ബസ്സിൽ‍ ഇവരെ­ താ­മസസ്ഥലത്തേ­ക്ക് കൊ­ണ്ടു­ പോ­കും. ഹജ്ജ് മി­ഷൻ‍ ജീ­വനക്കാർ‍ തീ­ർ‍­ത്ഥാ­ടകരു­ടെ­ എണ്ണവും അവരു­ടെ­ സേ­വനവും ഉറപ്പു­ വരു­ത്തും­. ബാ­ർ‍­കോഡ് വഴി­ തീ­ർത്‍­ഥാ­ടകരു­മാ­യി­ ബന്ധപ്പെ­ട്ട എല്ലാ­ വി­വരങ്ങൾ‍ അറി­യാം. ഇതി­ന്റെ­ ചു­വടു­ പി­ടി­ച്ച് മു­ഴു­വൻ സേ­വനങ്ങളും ഓൺലൈ­നാ­ക്കി­ കഴി­ഞ്ഞു­. ഇന്ത്യൻ ഹാ­ജി­ ഇൻഫർ‍­മേ­ഷൻ സി­സ്റ്റം എന്ന മൊ­ബൈൽ‍ ആപ്ലി­ക്കേ­ഷനും പരി­ഷ്കരി­ച്ചു­. ഇത്തവണ ചി­കി­ത്സയ്ക്കു­ള്ള ടി­ക്കറ്റ് വി­തരണവും മരു­ന്ന് വി­തരണവും ഓൺലൈ­നാ­യാ­ണ്. മദീ­നയി­ലെ­ ഹജ്ജ് മി­ഷൻ ഓഫീസ് കേ­ന്ദ്രീ­കരി­ച്ച് ചി­കി­ത്സയ്ക്കാ­യി­ ഡി­സ്പൻസറി­യും സജ്ജം. മലയാ­ളി­ വളണ്ടി­യർ‍­മാ­രു­ടെ­ സഹാ­യം കൂ­ടി­യു­ള്ളതി­നാൽ‍ സേ­വനം മി­കച്ചതാ­കു­മെ­ന്നാണ് ഇന്ത്യൻ സംഘം പ്രതീ­ക്ഷി­ക്കു­ന്നത്.

You might also like

Most Viewed