കാ­ലാ­വസ്ഥ മാ­റ്റങ്ങൾ‍ മു­ൻ­കൂ­ട്ടി­ അറി­യാൻ ‘മതി­ർ‍­’സംവി­ധാ­നം


ജിദ്ദ : ശക്തമാ­യ മഴയും വെ­ള്ളപ്പൊ­ക്കവും മറ്റു­ കാ­ലാ­വസ്ഥകളും നേ­രത്തെ­ പ്രവചി­ക്കാൻ സാ­ധി­ക്കു­ന്ന 'മതി­ർ­' എന്ന ഹൈ­ടെക് സംവി­ധാ­നവു­മാ­യി­ സൗ­ദി­. സൗ­ദി­ മു­ൻ­സി­പ്പൽ ഗ്രാ­മവി­കസന മന്ത്രാ­ലയമാണ് പു­തി­യ സംവി­ധാ­നം ആരംഭി­ച്ചി­രി­ക്കു­ന്നത്. ഇത് വഴി­ വരാ­നി­രി­ക്കു­ന്ന അഞ്ച്­ ദി­വസങ്ങളി­ലെ­ കാ­ലാ­വസ്ഥ മു­ൻ­കൂ­ട്ടി­ അറി­യു­വാൻ സാ­ധി­ക്കും. അറബ് ലോ­കത്ത് ആദ്യമാ­യാണ് ഇത്തരമൊ­രു­ സംവി­ധാ­നം. ഉപഗ്രഹങ്ങൾ, പ്രാ­ദേ­ശി­ക, അന്താ­രാ­ഷ്ട്ര കാ­ലാ­വസ്ഥാ­ കേ­ന്ദ്രങ്ങൾ, മറ്റ്­ മോ­ണി­റ്ററിംഗ് േസ്റ്റ­ഷനു­കൾ തു­ടങ്ങി­യവയിൽ നി­ന്നു­ള്ള വി­വരങ്ങൾ യഥാ­സമയം ഉപയോ­ഗപ്പെ­ടു­ത്തി­ക്കൊ­ണ്ടാണ് 'മതി­ർ­' ഹൈ­ടക് സംവി­ധാ­നത്തി­ന്റെ­ പ്രവർ­ത്തനം. 

പ്രത്യേ­ക കൺ­ട്രോൾ പാ­നൽ വഴി­യാണ് ശക്തമാ­യ മഴയു­ടെ­യും വെ­ള്ളപ്പൊ­ക്ക സാ­ധ്യതയു­ടെ­യും വി­വരങ്ങൾ ലഭ്യമാ­വു­ക. അപകടസാ­ധ്യതയു­ടെ­ തോത് പ്രത്യേ­ക കളറു­കളിൽ വ്യക്തമാ­കും. മഞ്ഞ, ചു­വപ്പ് നി­റങ്ങളി­ലാ­യി­രി­ക്കും ഏറ്റവും ഉയർ­ന്ന അപകട സാ­ധ്യത അറി­യി­ക്കു­ക. രാ­ജ്യത്തെ­ 286 സെ­ക്രട്ടേ­റി­യറ്റു­കൾ­ക്കും മു­നി­സി­പ്പാ­ലി­റ്റി­കൾ­ക്കും തത്സമയ മു­ന്നറി­യി­പ്പു­കൾ നൽ­കാൻ സംവി­ധാ­നം കൊ­ണ്ട് സാ­ധി­ക്കും. ശക്തമാ­യ ഇടി­യും മി­ന്നലും ഉണ്ടാ­യേ­ക്കാ­വു­ന്ന പ്രദേ­ശത്തെ­ സംബന്ധി­ച്ച വി­വരങ്ങൾ റഡാർ സംവി­ധാ­നം വഴി­ നേ­രത്തെ­ അറി­യാൻ സാ­ധി­ക്കും എന്നതും പു­തി­യ സംവി­ധാ­നത്തി­ന്റെ­ പ്രത്യേ­കതയാ­ണ്. ലഭി­ക്കു­ന്ന വി­വരങ്ങൾ­ക്കനുസരി­ച്ച് അധി­കൃ­തർ­ക്ക് ആവശ്യമാ­യ മു­ൻ­കരു­തലു­കൾ എടു­ക്കാൻ ഇതു­വഴി­ സാ­ധി­ക്കും.

You might also like

Most Viewed