ആരോ­ഗ്യ മേ­ഖലയിൽ‍ സ്വദേ­ശി­വൽ‍­ക്കരണം : പദ്ധതി­കൾ‍­ക്ക് സൗ­ദി­ രാ­ജാ­വി­ന്‍റെ­ അംഗീ­കാ­രം


റിയാദ് : സ്വകാ­ര്യ ആരോ­ഗ്യ സംരക്ഷണമേ­ഖലയിൽ‍ കൂ­ടു­തൽ‍ സൗ­ദി­വൽ‍­ക്കരണം ലക്ഷ്യം വെ­ച്ചു­ള്ള പദ്ധതി­കൾ‍­ക്ക് സൗ­ദി­ രാ­ജാ­വി­ന്‍റെ­ അംഗീ­കാ­രം. ഇതി­ന്റെ­ ഭാ­ഗമാ­യി­ ഇലക്ട്രോ­ണി­ക്ക് സി­ക്ക് ലീവ് സി­സ്റ്റം നടപ്പി­ലാ­ക്കും. ക്ലി­നി­ക്കൽ‍ കോ­ഡിംഗിന് സൗ­ദി­ പ്രൊ­ഫഷണലു­കളെ­ വാ­ർ‍­ത്തെ­ടു­ക്കു­ന്നതി­നു­മു­ള്ള പദ്ധതി­കളു­ടെ­ ഭാ­ഗമാ­യാണ് ബാ­ക്കി­യു­ള്ള നി­ർ‍­ദ്ദേ­ശങ്ങൾ‍. രോ­ഗി­കൾ‍­ക്ക് അവധി­ നൽ­കേ­ണ്ട വ്യവസ്ഥകളിൽ‍ ഭേ­ദഗതി­യു­ണ്ടോ­ എന്ന് പരി­ശോ­ധി­ക്കാ­നാ­യി­ സി­വിൽ‍ സർ‍­വ്വീസ് മന്ത്രാ­ലയവു­മാ­യി­ പ്രവർ‍­ത്തനം ഏകോ­പി­പ്പി­ക്കും. ഇതി­ലൂ­ടെ­ സ്വകാ­ര്യ ആരോ­ഗ്യ മേ­ഖലയിൽ‍ സ്വദേ­ശി­ ബി­രു­ദധാ­രി­കൾ‍­ക്ക് തൊ­ഴി­ലവസരങ്ങൾ‍ സൃ­ഷ്ടി­ക്കാ­നാ­കും.

സൗ­ദി­ ആരോ­ഗ്യ കൗ­ൺസി­ലി­ന്റേ­യും ഹ്യൂ­മൺ റി­സോ­ഴ്സ് ഡെ­വലപ്പ്മെ­ന്‍റ്ഫണ്ടി­ന്‍റേ­യും സഹകരണത്തോ­ടെ­ പരി­ശീ­ലന പരി­പാ­ടി­ സംഘടി­പ്പി­ക്കും. ഹദ്ദാഫ് നൽ‍­കു­ന്ന ഫണ്ട് ഉപയോ­ഗി­ച്ച് പ്രോ­ഗ്രാം ബി­രു­ദധാ­രി­കളെ­ നി­യമി­ക്കാൻ സ്വാ­കാ­ര്യ ആരോ­ഗ്യമേ­ഖലയെ­ പ്രോ­ത്‍­സാ­ഹി­പ്പി­ക്കു­ക എന്നതാണ് പദ്ധതി­യു­ടെ­ ലക്ഷ്യം. ആരോ­ഗ്യ പരി­രക്ഷയു­ടെ­ ഗു­ണനി­ലവാ­രം മെ­ച്ചപ്പെ­ടു­ത്തലും ചി­ലവു­കൾ‍ നി­യന്ത്രി­ക്കലും ഇതി­ലൂ­ടെ­ സാ­ധ്യമാ­കും. സ്വദേ­ശി­ ബി­രു­ദധാ­രി­കളെ­ നി­യമി­ക്കു­ന്നതി­നാ­വശ്യമാ­യ മാ­ർ‍­ഗ്ഗങ്ങൾ‍ കണ്ടെ­ത്തു­ന്നതി­നും നി­യന്ത്രണങ്ങൾ‍ കൊ­ണ്ട് വരു­ന്നതി­നും കോ­പ്പറേ­റ്റീവ് ആരോ­ഗ്യ ഇൻഷൂ­റൻസ് കൗൺസി­ലും സൗ­ദി­ ആരോ­ഗ്യ കൗ­ൺസി­ലു­മാ­യി­ സഹകരി­ച്ച് പ്രവർ‍­ത്തി­ക്കും.

You might also like

Most Viewed