സൗ­ദി­യിൽ‍ കാർ‍ വർ‍­ക്ക് ഷോ­പ്പു­കളി­ലേ­ക്ക് വനി­താ­ തൊ­ഴി­ലാ­ളി­കൾ­ക്ക് നി­യമനം


റിയാദ് : ഹൈ­വേ­കളി­ലും മറ്റും പ്രയാ­സമനു­ഭവി­ക്കു­ന്ന വനി­താ­ ഡ്രൈ­വർ‍­മാ­ർ‍­ക്ക് സഹാ­യം നൽ‍­കു­കയെ­ന്ന ലക്ഷ്യത്തോ­ടെ­ സൗ­ദി­യിൽ‍ കാർ‍ വർ‍­ക്ക് ഷോ­പ്പു­കളി­ലേ­ക്ക് വനി­താ­ തൊ­ഴി­ലാ­ളി­കളെ­ നി­യമി­ക്കു­ന്നു­. റോ­ഡു­കളിൽ‍ വാ­ഹനവു­മാ­യി­ ഒറ്റപ്പെ­ടു­ന്നവരെ­ സഹാ­യി­ക്കാൻ മെ­ക്കാ­നി­ക്കു­കളെ പ്രാ­പ്തരാ­ക്കു­ന്നതി­ന്റെ­ ഭാ­ഗമാ­യി­ മെ­ക്കാ­നി­ക്ക്, റി­സപ്ഷനി­സ്റ്റ്, കോൾ‍ സെ­ന്‍റർ‍ സ്റ്റാ­ഫ്, മാ­ർ‍­ക്കറ്റിംഗ് തു­ടങ്ങി­ വി­വി­ധ ജോ­ലി­കളി­ലേ­ക്കാണ് വനി­തകളെ­ നി­യമി­ക്കു­ന്നത്. 

കാർ‍ വർ‍­ക്ക് ഷോ­പ്പു­കളി­ലും റി­പ്പയർ‍ സെ­ന്‍ററു­കളി­ലും 30 ശതമാ­നം വരെ­ അധി­കവരു­മാ­നമാണ് നി­ക്ഷേ­പകർ‍ പ്രതീ­ക്ഷി­ക്കു­ന്നു­ണ്ട്. സൗ­ദി­ -ജപ്പാ­നീസ് ഹൈ­ ഇൻസ്റ്റി­റ്റ്യൂ­ട്ടിൽ‍ ജോ­ലി­ ചെ­യ്യു­ന്നതി­നാ­യി­ വനി­താ­ അപേ­ക്ഷകരു­ടെ­ എണ്ണം കൂ­ടി­യി­ട്ടു­ണ്ട്. അപേ­ക്ഷ ഇനി­യും കൂ­ടാ­നാണ് സാ­ധ്യത. വർ‍­ദ്ധി­ച്ചു­ വരു­ന്ന ഉപഭോ­ക്താ­ക്കളെ­ സേ­വി­ക്കു­ന്നതി­നാ­യി­ യോ­ഗ്യരാ­യ വനി­താ­ മെ­ക്കാ­നി­ക്കു­കളെ­ നി­യമി­ക്കും. സമീ­പ ഭാവി­യിൽ‍ തന്നെ­ വനി­താ­ മെ­ക്കാ­നി­ക്കു­കളെ­ നി­യമി­ക്കു­മെ­ന്നും സൗ­ദി­- ജപ്പാ­നീസ് ഹൈ­ ഇൻസ്റ്റി­റ്റ്യൂ­ട്ട് സി­.ഇ.ഒ സലീം അൽ‍­-അസ്മാ­രി­ പറഞ്ഞു­. രാ­ജ്യത്ത് വനി­തകൾ‍­ക്ക് ഡ്രൈ­വിംഗിന് അനു­മതി­ നൽ‍­കി­യതി­ലൂ­ടെ­ ഒട്ടനവധി­ പു­തി­യ തൊ­ഴി­ലവസരങ്ങളാണ് സൃ­ഷ്ടി­ക്കപ്പെ­ട്ടത്.

You might also like

Most Viewed