എയർ­പോ­ർ­ട്ടിൽ ഹജ്ജ് തീ­ർ­ത്ഥാ­ടകരെ­ സ്വീ­കരി­ക്കാൻ വി­പു­ലമാ­യ സൗ­കര്യങ്ങൾ


ജി­ദ്ദ : ജി­ദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർ­നാ­ഷണൽ എയർ­പോ­ർ­ട്ടിൽ ഹജ്ജ് തീ­ർത്­ഥാ­ടകരെ­ സ്വീ­കരി­ക്കാൻ വി­പു­ലമാ­യ സൗ­കര്യങ്ങൾ ഒരു­ക്കി­യി­ട്ടു­ള്ളതാ­യി­ പാ­സ്പോ­ർ­ട്ട് ഡയറക്ടറേ­റ്റ് അറി­യി­ച്ചു­. ഹജ്ജ് ടെ­ർ­മി­നലിൽ തി­രക്ക് കു­റയ്ക്കു­ന്നതി­നാ­യി­ നോ­ർ­ത്ത്, സൗ­ത്ത് ടെ­ർ­മി­നലു­കൾ വഴി­യും തീ­ർത്­ഥാ­ടകരെ­ സ്വീ­കരി­ക്കു­മെ­ന്ന് ജനറൽ സി­വിൽ ഏവി­യേ­ഷൻ അതോ­റി­റ്റി­യും വ്യക്തമാ­ക്കി­.

അമേ­രി­ക്ക, യൂ­റോ­പ്പ് എന്നി­വി­ടങ്ങളിൽ നി­ന്നു­ള്ള തീ­ർത്­ഥാ­ടകരു­ടെ­ എമി­ഗ്രേ­ഷൻ നടപടി­ പൂ­ർ­ത്തി­യാ­ക്കേ­ണ്ടത് നോ­ർ­ത്ത്, സൗ­ത്ത് ടെ­ർ­മി­നലു­കളി­ലാ­ണെ­ന്ന് പാ­സ്പോ­ർ­ട്ട് വകു­പ്പി­ന്റെ­ ഹജ്ജ് ഫോ­ഴ്‌സ് കമാ­ൻ­ഡർ കേ­ണൽ സു­ലൈ­മാൻ അൽ യൂ­സുഫ് പറഞ്ഞു­. ഇന്തോ­നേ­ഷ്യ, മലേ­ഷ്യ എന്നി­വി­ടങ്ങളിൽ നി­ന്നു­ള്ള തീ­ർ­ത്ഥാ­ടകർ­ക്ക് അവരു­ടെ­ രാ­ജ്യങ്ങളിൽ നി­ന്നു­തന്നെ­ എമി­ഗ്രേ­ഷൻ, കസ്റ്റംസ് നടപടി­ പൂ­ർ­ത്തി­യാ­ക്കി­യാണ് സൗ­ദി­യി­ലേ­ക്ക് വരു­ന്നത്. അതു­കൊ­ണ്ടു­തന്നെ­ അവർ­ക്ക് കാ­ത്തു­നി­ൽ­ക്കാ­തെ­ ലഗേ­ജു­കൾ ലഭി­ച്ചാ­ലു­ടൻ എയർ­പോ­ർ­ട്ടിൽ നി­ന്ന് പു­റത്തി­റങ്ങാൻ കഴി­യും. 

ഹജ്ജ് സീ­സൺ ആരംഭി­ച്ചതോ­ടെ­ രണ്ടാ­യി­രത്തി­ലേ­റെ­ ഇമി­ഗ്രേ­ഷൻ ഉദ്യോ­ഗസ്ഥരെ­യാണ് ജി­ദ്ദ എയർ­പോ­ർ­ട്ടിൽ നി­യമി­ച്ചി­ട്ടു­ള്ളത്. ഹജ്ജ് ടെ­ർ­മി­നലിൽ ഇമി­ഗ്രേ­ഷൻ കൗ­ണ്ടറു­കൾ 200 എണ്ണമാ­ക്കി­ ഉയർ­ത്തു­കയും ചെ­യ്തു­. ഇതിന് പു­റമേ­ നോ­ർ­ത്ത് ടെ­ർ­മി­നലിൽ 50 കൗ­ണ്ടറു­കളും സൗ­ത്ത് ടെ­ർ­മി­നലിൽ 40 കൗ­ണ്ടറു­കളു­മാണ് സജ്ജമാ­ക്കി­യി­ട്ടു­ള്ളത്. ആഗസ്റ്റ് 16-ന് ആണ് ഈ വർ­ഷം അവസാ­ന ഹജ്ജ് തീ­ർ­ത്ഥാ­ടക സംഘം ജി­ദ്ദ എയർ­പോ­ർ­ട്ടിൽ എത്തു­ക.

You might also like

Most Viewed