അരാംകോ­ ചെ­ങ്കടലി­ലെ­ ബാബ് അൽ‍ മന്‍ദബ് വഴി­യു­ള്ള എണ്ണ കയറ്റു­മതി­ നി­ർ‍­ത്തി­ വെച്ചു­


റി­യാ­ദ് : സൗ­ദി­ എണ്ണ ടാ­ങ്കറു­കൾ‍­ക്കെ­തി­രെ­ ഹൂതി­കളു­ടെ­ മി­സൈൽ‍ ആക്രമണം ഉണ്ടാ­യതി­നെ­ തു­ടർ­ന്ന് സൗ­ദി­ എണ്ണ കന്പനി­യാ­യ അരാംകോ­ ചെ­ങ്കടലി­ലെ­ ബാബ് അൽ‍ മന്‍ദബ് വഴി­യു­ള്ള എണ്ണ കയറ്റു­മതി­ താ­ൽ­ക്കാ­ലി­കമാ­യി­ നി­ർ‍­ത്തി­ വെച്ചു­. സൗ­ദി­ ഊർ‍­ജ്ജ മന്ത്രി­ ഖാ­ലിദ് അൽ‍ ഫാ­ലിഹ് ആണ് ഇക്കാ­ര്യം അറി­യി­ച്ചത്. സൗ­ദി­ അരാംകോ­യു­ടെ­ രണ്ട് മി­­ല്യൺ ക്രൂഡ് ഓയി­ലു­മാ­യി­ പോ­യ രണ്ട് കപ്പലു­കളെ­യാണ് കഴി­ഞ്ഞ ദി­വസം ചെ­ങ്കടലിൽ‍ വെച്ച് ഹൂതി­കൾ‍ ആക്രമി­ച്ചത്. സഖ്യസേ­നയു­ടെ­ അവസരോ­ചി­തമാ­യ ഇടപെ­ടലി­നെ­ തു­ടർ‍­ന്ന് വലി­യ അപകടം ഒഴി­വാ­കു­കയാ­യി­രു­ന്നു­. എണ്ണ കപ്പലു­കളിൽ‍ ഒന്നിന് ചെ­റി­യ കേ­ടു­പാ­ടു­കൾ‍ സംഭവി­ച്ചെ­ങ്കി­ലും എണ്ണ ചോ­ർ‍­ച്ചയോ­ ആളപാ­യമോ­ ഉണ്ടാ­യി­ല്ല. എണ്ണ കപ്പലു­കളു­ടെ­ സു­രക്ഷയും കടലിൽ‍ ഉണ്ടാ­കാ­വു­ന്ന എണ്ണ ചോ­ർ‍­ച്ചയും തടയാൻ മു­ൻ കരു­തലെ­ന്ന നി­ലയി­ലാണ് ഇപ്പോൾ‍ ഇത് വഴി­യു­ള്ള കയറ്റു­മതി­ താ­ൽ‍­ക്കാ­ലി­കമാ­യി­ നി­ർ‍­ത്തി­ വെച്ചതെ­ന്ന് സൗ­ദി­ അരാംകോ­ അറി­യി­ച്ചു­. 

ലോ­കത്തി­ലെ­ ഏറ്റവും തി­രക്കേ­റി­യ കപ്പൽ‍ ചാ­ലു­കളിൽ‍ ഒന്നാണ് ബാബ് അൽ‍ മന്‍ദബ്. ചെ­ങ്കടലും ഏദൻ ഉൾ‍­ക്കടലും ഇന്ത്യൻ മഹാ­ സമൂ­ദ്രവും ഇത് വഴി­യാണ് ബന്ധി­പ്പി­ക്കപെ­ടു­ന്നത്. കപ്പലു­കൾ‍ ആക്രമി­ക്കു­ക വഴി­ വലി­യ ഓരു­ പാ­രി­സ്ഥി­തി­ക ദു­രന്തത്തി­നു­ കൂ­ടി­യാണ് ഹൂതി­കൾ‍ ലക്ഷ്യമി­ട്ടതെ­ന്ന് യെമൻ സഖ്യ സേ­നാ­ മേ­ധാ­വി­ കേ­ണൽ‍ തു­ർ‍­ക്കി­ അൽ‍ മാ­ലി­ക്ക്­ പറഞ്ഞു­. ഹൂതി­കളു­ടെ­ നടപടി­ സമാ­ധാ­ന പ്രക്രി­യ തടസപ്പെ­ടു­ത്തു­മെ­ന്ന് യെമൻ‍ ഭരണ നേ­തൃ­ത്വം പ്രതി­കരി­ച്ചു­. അതേ­സമയം‍ ആക്രമണ ഉത്തരവാ­ദി­ത്തം ഹൂതി­കൾ‍ നി­ഷേ­ധി­ച്ചു­.

You might also like

Most Viewed