ഹൂ­തി­കളു­ടെ­ മി­സൈൽ ലോ­ഞ്ചർ സഖ്യസേ­ന തകർ­ത്തു­


റി­യാ­ദ് : വടക്കൻ യെ­മനി­ലെ­ സ്വഇദയിൽ ഹൂ­തി­ മി­ലീ­ഷ്യകളു­ടെ­ ബാ­ലി­സ്റ്റിക് മി­സൈൽ ലോ­ഞ്ചറു­കൾ സൗ­ദി­ അറേ­ബ്യയു­ടെ­ നേ­തൃ­ത്വത്തി­ലു­ള്ള ഇസ്ലാ­മിക് സഖ്യസേ­ന തകർ­ത്തു­. ഗൾ­ഫ് മേ­ഖലയു­ടെ­ സു­രക്ഷി­ത്വത്തിന് ഭീ­ഷണി­യാ­കു­ന്ന രീ­തി­യിൽ ആയു­ധം സംഭരി­ക്കാൻ ഹൂ­തി­കളെ­ അനു­വദി­ക്കി­ല്ലെ­ന്ന് സഖ്യസേ­ന വക്താവ് കേ­ണൽ തു­ർ­ക്കി­ അൽ­മാ­ലി­കി­ വ്യക്തമാ­ക്കി­.

യെ­മൻ ഔദ്യോ­ഗി­ക സർ­ക്കാ­രി­നെ­തി­രെ­ പോ­രാ­ടു­ന്ന ഹൂ­തി­കളു­ടെ­ മി­സൈൽ ലോ­ഞ്ചറു­കൾ നശിപ്പി­ക്കു­ന്നത് വ്യക്തമാ­ക്കു­ന്ന വീ­ഡി­യോ­ ക്ലി­പ്പിംഗും സഖ്യസേ­നാ­ പു­റത്തു­വി­ട്ടു­.

You might also like

Most Viewed