റിയാദ്- അൽഖർജ് പാതയിൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചു


റിയാദ് : പതിനേഴു വർഷത്തെ ഇടവേളയ്ക്കുശഷം റിയാദ്­ അൽഖർജ് പാതയിൽ പാസഞ്ചർ ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു. പാൻട്രി കാർ അടക്കം അഞ്ചു കോച്ചുകളാണുണ്ടാകുക. പരീക്ഷണാർത്ഥം ഒരു മാസം പ്രതിവാരം നാലു സർവീസുകൾ വീതം നടത്തിയശേഷം പൂർണതോതിൽ സർവീസ് ആരംഭി­ക്കുമെന്നു സൗദി റെയിൽവേയ്സ് ഓർഗനൈസേ­ഷൻ അറിയിച്ചു.

സൗദിയിൽ വർഷങ്ങൾക്കു മുന്പ് പല സ്ഥലങ്ങളി­ലേക്കും ട്രെയിൻ സർവീസുണ്ടായിരുന്നു. അതിലൊന്നാണ് റിയാദ്­- അൽഖർജ് പാത. ശക്തമായ മണൽ­ക്കാറ്റുമൂലം പാളങ്ങൾ അടയുന്നതും തുടരെയുള്ള അപകടവും കാരണം സേവനം നിന്നുപോകുകയാ­യിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ മെ­ട്രോപ്പാത പോലെ തറനിരപ്പിൽ നിന്ന് ഉയരത്തിൽ പാളങ്ങൾ സ്ഥാപിച്ചാണ് വീണ്ടും സർവീസ് ആരംഭി­ ച്ചിരിക്കുന്നത്. നിലവിൽ റിയാദ് - ദമ്മാം റൂട്ടിലാണ് യാ­ത്രാ ട്രെയിനുള്ളത്.

You might also like

Most Viewed