സൗദിയിൽ സ്വദേശിവൽക്കരണം മത്സ്യ വിപണന കേന്ദ്രത്തിലും


റിയാദ് : സൗദി അറേബ്യയിൽ‍ മലയാളികൾ‍ ഏറെ കയ്യേറിവെച്ചിരുന്ന മത്സ്യ വി­പണന മേഖലയിലും സൗദിവൽ‍­ക്കരണം ശക്തമാക്കാൻ ഒരുങ്ങുന്നു. ദേശീയ പരിവർത്തന പദ്ധതിയു­ടെ ഭാഗമായിട്ടാണ് മത്സ്യവിപണന മേഖലയിലും സ്വദശിവത്കരണം ശക്തമാക്കുന്നത്. ഇതിന് മുന്നോടി­യായി സൗദി അക്വാകൾ‍ച്ചർ സൊസൈറ്റിയുമായി ചേർന്ന് സമക് എന്ന പേരിൽ‍ രാജ്യവ്യാപകമായി അനേകം വിൽ‍പ്പന കേന്ദ്രങ്ങൾ‍ തുറക്കാൻ തൊഴിൽ‍ മന്ത്രാലയം പദ്ധതിയിടുന്നത്.

ഈ വർഷം ഡിസംബർ അവസാന വാരത്തോടെ സൗദിയു­ടെ വിവിധ പ്രവിശ്യകളിലായി 100 ഓളം മത്സ്യവിൽ‍പന കേന്ദ്രങ്ങൾ‍ തുറക്കും. ഇത് വഴി ആയി­രക്കണക്കിന് സൗദി യുവാക്കൾ‍ക്ക് തൊഴിൽ‍ നൽ‍കാൻ സാധിക്കുമെ­ന്ന് ജനറൽ‍ ഡയറക്ടറേറ്റ് ഓഫ് സൗദി ഫിഷറീസ് മേധാവി ഡോ. അലി അൽ‍ശൈഖി അഭിപ്രായപ്പെ­ട്ടു. നിലവിൽ‍ രാജ്യത്ത് മത്സ്യമേ­ഖലയിൽ‍ 28,048 പേർ ഉപജീവനം തേടുന്നുവെന്നാണ് കണക്ക്. ഇവി­ടെ വിദേശികളാണ് കൂടുതലായി ജോലി നോക്കിയിരുന്നത്.

അടുത്തമാസം സപ്റ്റംബർ 12 മുതൽ‍ 12 സ്വകാര്യ മേഖലയിൽ‍ സൗദി വൽ‍ക്കരണം പദ്ധതിയുമാ­യി മുന്നോട്ടുപോകുമെന്ന് തൊഴിൽ‍ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ആദ്യ പാദത്തിൽ‍ ഇവിടെ 70 ശതമാനം സൗദി വൽ‍­ക്കരണം ആയിരിക്കും നടപ്പാക്കു­കയെന്നും തൊഴിൽ‍ - സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed