പുണ്യഭൂമിയിൽ കർമനിരതരായി ഫ്രറ്റേണിറ്റി ഹജ്ജ് വോളണ്ടിയർമാർ


മക്ക : ഒന്നര പതിറ്റാണ്ട് കാലത്തെ ഹജ്ജ് സന്നദ്ധ സേവന പാരമ്പര്യം കൈമുതലാക്കി അല്ലാഹു­വിന്റെ അതിഥികളെ സേവിച്ചു വരുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ പ്രവർത്തനങ്ങൾ‍ സൗദി അധികാരികളുടെയും ഹാജിമാരുടെയും പ്രശംസ പിടിച്ചുപറ്റി. സൗ­ദി ഗവൺമെന്റിനു കീഴിലുള്ള മറാകിസുൽ‍ അഹ്യയുമായി സഹകരിച്ച് 1500 ഫ്രറ്റേണിറ്റി വോളണ്ടിയർമാരാണ് പുണ്യഭൂമിയിൽ‍ സേ­വനം നടത്തി വരുന്നത്.

ഫോറം വോളണ്ടിയർമാർ സേവനം ചെയ്യു­ന്ന വീഡിയോ കഴിഞ്ഞ ദിവസം മറാകിസുൽ‍ അഹ്യയുടെ ഔദ്യോഗീക ട്വിറ്റർ പേജിൽ‍ പ്രസിദ്ധീകരിച്ചിരുന്നു. മറാകിസുൽ‍ അഹ്യ പ്രതിനിധികൾ‍ കഴിഞ്ഞ ദിവസം നേരിട്ടെത്തി ഫോറത്തിന്റെ പ്രവർത്തനങ്ങൾ‍ വിലയിരുത്തു­ കയുണ്ടായി. മറാകിസുൽ‍ അഹ്യ മക്ക ഏരിയ മാനേജർ ഷെയ്ഖ് മുഹമ്മദ് ബാസിം, വോളന്റി­യർ സൂപ്പർ വൈസർ മുഹമ്മദ് സിദ്ദീഖി, മക്ക എക്സിക്യുട്ടീവ് കമ്മിറ്റി അംഗം യഹ്യ തുർക്കി എന്നിവർ സേവന പ്രവർത്തനങ്ങളിൽ‍ അതീവ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ഇന്ത്യൻ ഹാജിമാർക്ക് മാത്രമല്ല, ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തിയ മുഴു­വൻ അതിഥികളിലേക്കും സേവനമെത്തിക്കാൻ ഫോറത്തിന് സാധിക്കുന്നുണ്ടെന്ന് ഷെയ്ഖ് മു­ഹമ്മദ് ബാസിം വിലയിരുത്തി. അതിരുകളില്ലാത്ത, അല്ലാഹുവിന്റെ ഖജനാ­വിൽ‍ നിന്നുള്ള കാരുണ്യവും പ്രതിഫലവും ഏവർക്കും ലഭിക്കട്ടെയെന്നും അദ്ദേഹം പ്രാർ­ത്ഥിച്ചു. വിവിധ ഭാഷകളിൽ‍ പ്രാവീണ്യമുള്ള ഫ്രറ്റേണിറ്റി വോളണ്ടിയർമാരുടെ സേവനം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ‍ നിന്നുള്ള ഹാജിമാർക്കും വിദേശ ഹാജിമാർക്കും ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. അറഫ ദിനത്തിൽ‍ 250 വോളണ്ടിയർമാരാണ് ഇവിടെ കർമ രംഗത്തുണ്ടായിരുന്നത്.

ഇന്ത്യൻ ഹജ്ജ് മിഷന്റെ ആവശ്യ പ്രകാ­രം മക്ക ഹറം പരിസരത്ത് ആരംഭിച്ച ഫോ­റത്തിന്റെ പ്രത്യേക ഹറം മിഷൻ ടീം നാല് സംഘങ്ങളായി 24 മണിക്കൂറും സേവനം നടത്തിവരുന്നുണ്ട്. 150 പേരടങ്ങിയ സംഘം 45 ദിവസമാണ് സേവനം ചെയ്യുന്നത്. 80,000 ഇന്ത്യൻ ഹാജിമാർ ഉപയോഗപ്പെടുത്തുന്ന മസ്ബഹ് ജിന്ന് ബസ് പോയിന്റ് ഉൾ‍പ്പെടെയു­ള്ള ബസ് സെക്ഷനുകളിലും ക്ലിനിക്കുകളിലും ആശുപത്രികളിലും ഫോറം വോളണ്ടിയർമാർ സേവനം നടത്തുന്നുണ്ട്. ഫ്രറ്റേണിറ്റി വനിതാ വോളണ്ടിയർമാർ കോർ മക്കയിലെ ഹജജ് മി­ഷന്റെ രണ്ട് ക്ലിനിക്കുകൾ‍ കേന്ദ്രീകരിച്ച് പ്രവർ­ത്തിക്കുന്നുണ്ട്.

You might also like

Most Viewed