ഹജ്ജ് പകർച്ചവ്യാധി മുക്തമാണെന്ന് ആരോഗ്യമന്ത്രി


മിനാ : ഈ വർഷത്തെ ഹജ്ജ് സീസൺ പകർച്ച വ്യാധി മുക്തമാണെന്നും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന സംഭവങ്ങളൊന്നും റിപ്പോ­ർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ‍റബീഅ അറിയിച്ചു. മിനായിലെ അൽ‍ത്വവാരി ആശുപത്രിയിൽ‍ വിളി­ച്ചു ചേർത്ത പത്രസമ്മേളനത്തിൽ‍ സംസാരി­ക്കുകയായിരുന്നു ആരോഗ്യ മന്ത്രി. സൂര്യാ­ഘാതത്തിൽ‍ നിന്നും പകർച്ചവ്യാധികളിൽ‍ നിന്നും തീർത്ഥാടകർക്ക് സംരക്ഷണം നൽ‍­കൽ‍, കല്ലേറ് കർമം നിർവഹിക്കുന്നതിന് ജംറ യിലേക്ക് പോകുന്നതിനും വിശുദ്ധ ഹറമി­ ലേക്കു പോകുന്നതിനും നിശ്ചയിച്ചു നൽ‍കു­ന്ന സമയക്രമം അടക്കം ഹജ്, ഉംറ മന്ത്രാലയം പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തീർഥാടകരെ ബോധവൽ‍ക്കരിക്കൽ‍ എന്നീ മൂന്നു പ്രധാന കാര്യങ്ങൾ‍ക്ക് ഊന്നൽ‍ നൽ‍­കിയാണ് ആരോഗ്യ മന്ത്രാലയം ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ പദ്ധതികൾ‍ തയാറാ­ക്കിയത്. ഇത് കൂടാതെ ഹജ്ജിനു മുന്പായി ആരോഗ്യ പരിചരണ മഖലയിൽ‍ പ്രവർ­ത്തിക്കുന്നവർക്ക് ആരോഗ്യ മന്ത്രാലയം പ്രത്യേക പരിശീലനവും നൽ‍കിയിരുന്നു.

ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഹജ്ജ് തീർത്ഥാടകർ രാജ്യത്ത് പ്രവേശി­ക്കുന്ന അതിർത്തി പ്രവേശന കവാടങ്ങളിൽ‍
പന്ത്രണ്ടു ഹെൽ‍ത്ത് സെന്ററുകൾ‍ മന്ത്രാലയം സജ്ജീകരിച്ചു. ഇവിടങ്ങളിൽ‍ പര്യാ­പ്തമായ ജീവനക്കാരെ നിയമിക്കുകയും ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കു­കയും ചെയ്തു. എബോള, കോളറ പോലു­ള്ള രോഗങ്ങൾ‍ പടർന്നുപിടിച്ച രാജ്യങ്ങളിൽ‍ നിന്ന് എത്തിയ മുഴുവൻ ഹജ്ജ് തീർ­ത്ഥാടകരുമായും ബന്ധപ്പെട്ട വിവരങ്ങൾ‍ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കുകയും അവരുടെ രാജ്യങ്ങളിൽ‍ നിന്നുള്ള മെഡി­ക്കൽ‍ മിഷനുകളുമായി ഏകോപനം നടത്തി ഹാജിമാരുടെ ആരോഗ്യ സ്ഥിതിഗതികൾ‍ തുടർച്ചയായി നിരീക്ഷിക്കുകയും ചെയ്തു.

ആകെ അയ്യായിരം കിടക്കകളുള്ള 25 വൻകിട ആശുപത്രികളും 155 ഹെൽ‍ത്ത് സെന്ററുകളും 180 ആംബുലൻസുകളും മൊബൈൽ‍ ക്ലിനിക്കുകളും ഫീൽ‍ഡ് ആശുപത്രിയും വഴി ഹാജിമാർക്ക് മന്ത്രാലയം സേവനങ്ങൾ‍ നൽ‍കി. വിദേശങ്ങളിൽ‍ നിന്ന് എത്തിയ 16 ലക്ഷത്തിലേറെ ഹജ്ജ് തീർത്ഥാടകരെ അതിർത്തി പ്രവേശന കവാടങ്ങളിൽ‍ വെച്ച് പരിശോധിക്കുകയും ചെയ്തു.

3,60,000 പേർക്ക് പോളിയോ മരുന്ന് നൽ‍കി. ആഭ്യന്തര തീർത്ഥാടകരിലും മക്ക, മദീന നിവാസികളിലും പെട്ട 4,80,000 പേ­ർക്ക് മെനിഞ്ചൈറ്റിസിനും പ്രതിരോധ മരുന്നുകൾ‍ നൽ‍കി. രോഗം പരത്തുന്ന കൊതുകുകളി­ല്ലെന്ന് ഉറപ്പു വരുത്തുന്നതിന് 12,000 ലേറെ സ്ഥലങ്ങളിൽ‍ പരിശോധനകൾ‍ നടത്തി.

You might also like

Most Viewed