സൗദിയിൽ അഞ്ച് വനിതകൾക്ക് പൈലറ്റ് ലൈസൻസ്


റിയാദ് : സൗദിയിൽ അഞ്ചു വനിതകൾക്കു ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയഷൻ പൈലറ്റ് ലൈസൻ­സ് നൽകി. വനിതാ ശാക്തീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഈ രംഗത്തെ സാങ്കേതിക മേഖലയിൽ ഏതാനും വനിതാ ജീവനക്കാരുണ്ട്.

ഇതിനിടെ, ജിദ്ദ നഗരസഭയിലെ പ്രധാന തസ്തി­കകളിലേക്ക് നാല് വനിതകളെ കൂടി നിയമിച്ചു. കൂടാതെ, മുനിസിപ്പാലിറ്റി­യിലെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഫീമെയിൽ സർവീസസിനെ വനിതാ നഗരസഭാ ശാഖയാക്കി പുനർ നാ­മകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്

You might also like

Most Viewed