സൗദിയിൽ സ്കൂൾ ഫീസ് വർദ്ധനക്ക് പുതിയ ഉപാധികൾ ബാധകമാക്കി


റിയാദ് : സൗദിയിൽ രണ്ടു വർഷത്തിനിടെ ട്യൂഷൻ ഫീസ് ഉയർത്തിയ സ്വകാര്യ സ്കൂളുകൾക്ക് വീണ്ടും ഫീസ് ഉയർത്തുന്നതിന് ഉപാധികൾ ബാധകമാക്കി. വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ ഇനി ഫീസ് വർദ്ധിപ്പിക്കാൻ അനുമതി നൽകുകയുള്ളൂവെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ വിദ്യാഭ്യാസ വിഭാഗം മേധാ­വി അനസ് അൽഅഹൈദിബ് പറഞ്ഞു.

സൗദിവൽക്കരണം വർദ്ധിപ്പിക്കുകയും സൗദി അധ്യാപകരുടെ വേതനം ഉയർത്തു­കയും ചെയ്താൽ മാത്രമേ ഈ സ്കൂളുകൾ­ക്ക് വീണ്ടും ട്യൂഷൻ ഫീസ് ഉയർത്താൻ അനു­മതി നൽകുകയുള്ളൂ. മന്ത്രാലയത്തിൽ നിന്ന് മുൻകൂട്ടി അനുമതി നേടാതെ ട്യൂഷൻ ഫീസ് ഉയർത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സ്കൂൾ കെട്ടിടങ്ങൾ, പുതുതായി ഏർ­പ്പെടുത്തിയ സൗകര്യങ്ങൾ, ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ശരാശരി എണ്ണം, സൗദി­ വൽക്കരണം, സൗദി അധ്യാപകരുടെ വേതനം തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധി­ച്ചാണ് സ്വകാര്യ സ്കൂളുകളുടെ ട്യൂഷൻ ഫീസ് വർദ്ധനയ്ക്കുള്ള അപേക്ഷകളിൽ തീരുമാനമെ­ടുക്കുക. ഫീസ് വർദ്ധനക്ക് സ്കൂളുകൾ നി­രത്തുന്ന ന്യായീകരണങ്ങൾ നേരിട്ട് പരിശോധി­ച്ച് ഉറപ്പുവരുത്തുന്നതിന് സ്കൂളുകളിൽ സബ് കമ്മിറ്റികൾ സന്ദർശനങ്ങൾ നടത്തും. ഇതിനു ശേഷം മാത്രമേ ഫീസ് വർദ്ധനക്ക് അനുമതി നൽകുകയുള്ളൂ. ചില സ്കൂളുകളുടെ അപേ­ക്ഷകൾ നിരസിക്കുമ്പോൾ മറ്റു ചില സ്കൂളു­കളുടെ അപേക്ഷകൾ ഭാഗികമായി അംഗീകരി­ക്കും.

വാർഷിക ട്യൂഷൻ ഫീസിൽ നാലായിരം റിയാലിന്റെ വർദ്ധന ആവശ്യപ്പെടുന്ന ചില സ്കൂളുകൾക്ക് 500 റിയാലിന്റെ വർദ്ധന വരു­ത്തുന്നതിനു മാത്രമാണ് അനുമതി നൽ­കുക. സ്കൂളുകളിലെ പശ്ചാത്തല സൗകര്യങ്ങൾ പരിശോധിച്ചും ഫീസ് വർദ്ധനക്ക് ഉയർത്തുന്ന ന്യായീകരണങ്ങൾ പഠിച്ചുമാണ് ഇക്കാര്യത്തിൽ യുക്തമായ തീരുമാനങ്ങളെ­ടുക്കുകയെന്നും അനസ് അൽ അഹൈദിബ് പറഞ്ഞു.

അതേസമയം, സ്വകാര്യ സ്കൂളുകളിലെ സൗദി വിദ്യാർത്ഥികൾക്കുള്ള മൂല്യവർധിത നി­കുതിയിളവ് പുതിയ അധ്യയന വർഷത്തിലും തുടരുമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്സി­ലെ സ്വകാര്യ സ്കൂൾ കമ്മിറ്റി അംഗം മാലിക് ബിൻ താലിബ് പറഞ്ഞു. ട്യൂഷൻ ഫീസ്, യൂ­ണിഫോം, പാഠപുസ്തകങ്ങൾ എന്നിവക്കെ­ല്ലാം സൗദി വിദ്യാർത്ഥികൾക്ക് വാറ്റ് ഇളവ് ലഭിക്കും. സ്വകാര്യ സ്കൂളുകളിലെ സൗദി വിദ്യാർ­ത്ഥികൾക്ക് അഞ്ചു ശതമാനം വാറ്റ് ബാധകമാ­ക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടില്ല.

ജീവനക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് ഏർ­പ്പെടുത്തൽ, പുതിയ പാഠ്യ, പാഠ്യേതര പദ്ധതി­കൾ ഉൾപ്പെടുത്തൽ എന്നിവ അടക്കമുള്ള അധിക ചെലവുകൾ ട്യൂഷൻ ഫീസ് ഉയർത്തു­ന്നതിന് സ്വകാര്യ സ്കൂളുകളെ പ്രേരിപ്പിക്കുന്നു. ഫീസ് വർദ്ധന അപേക്ഷകൾ വിദ്യാഭ്യാസ മന്ത്രാലയം നിരാകരിക്കുന്ന പക്ഷം സ്കൂളു­കൾക്ക് അപ്പീൽ നൽകാവുന്നതാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി­യോടെ പുതിയ അധ്യയന വർഷത്തിൽ വാർ­ഷിക ട്യൂഷൻ ഫീസിൽ 2000 റിയാൽ മുതൽ 3000 റിയാൽ വരെയാണ് ചില സ്കൂളുകൾ വർദ്ധന വരുത്തിയിരിക്കുന്നതെന്നും മാലിക് ബിൻ താലിബ് പറഞ്ഞു. അതേസമയം, പു­തിയ അധ്യയന വർഷത്തിൽ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം വൈകി­യാണ് സ്കൂളുകൾ അറിയിച്ചതെന്ന രക്ഷാകർ­ത്താക്കളുടെ പരാതികളും വ്യാപകമാണ്.

You might also like

Most Viewed