സൗദിയിൽ സ്വകാര്യ സ്കൂളുകളിൽ ഈ വർഷം കുട്ടികളുടെ എണ്ണം വൻതോ­തിൽ കുറയാൻ സാധ്യത


ജിദ്ദ : സൗദിയിൽ സ്വകാര്യ സ്കൂളുകളിൽ ഈ വർഷം കുട്ടികളുടെ എണ്ണം വൻതോ­തിൽ കുറയാൻ സാധ്യത. കഴിഞ്ഞ കൊല്ലത്തെ അപേ­ക്ഷിച്ച് ഇപ്രാവശ്യം സ്കൂളു­കളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം 30 ശതമാനമെങ്കിലും കുറയുമെന്ന പ്രതീക്ഷിക്കുന്നതായി ജിദ്ദയി­ലെ­ സ്വകാ­ര്യ സ്കൂൾ ഉടമകൾ വെളിപ്പെടുത്തി. സ്വകാര്യ മേഖലയി­ലെ­ വിദേശ തൊ­ഴിലാളികൾക്കു ആശ്രിത വിസയിലുള്ള വിദേശികൾക്കു ലെ­വി ഏർപ്പെടുത്തിയതും ജീവിതച്ചെലവ വലിയ രീതിയിൽ ഉയർന്നതും കാരണ നിരവധി വിദേശികൾ ഇതി­നോടകം സ്വദേ­ശങ്ങളിലേക്ക് തിരിച്ചുപോയതാണ് സ്വകാ­ര്യ സ്കൂളുകൾക്ക് തിരിച്ചടിയായത്. വിദേ­ശി കുട്ടികളുമായി നടത്തിയിരുന്ന നിരവധ സ്കൂളുകൾ ഇതി­നോടകം തന്നെ അടച്ചു പൂട്ടിയിട്ടുണ്ട്.

വിദേശികളുടെ കൊ­ഴിഞ്ഞുപോക്ക് വൻകിട സ്വകാര്യ സ്കൂളുകളെ ഒരു നിലക്കു സ്വാധീനിച്ചിട്ടില്ലെന്ന് ജിദ്ദ ചേംബർ ഓഫ് കൊ­മേഴ്സി­ലെ­ സ്വകാര്യ സ്കൂൾ സമി­തി മുൻ അദ്ധ്യക്ഷനും നിലവിൽ കമ്മിറ്റി അംഗവുമായ മാലിക് ത്വാലിബ് പറഞ്ഞു. കാരണം ഇത്തരം സ്കൂളുകളിൽ നിലവിൽ 60 മുതൽ 70 വരെ ശതമാനം കുട്ടിക സ്വദേശികളാണ്. എന്നാൽ 40--60 ശതമാനം സ്വദേശി വിദ്യാർത്ഥികളുമായി പ്രവർത്തി­ക്കുന്ന സ്കൂളുകൾക്ക് മുന്നിൽ രണ്ട് വഴി­കളാണുള്ളത്. ഒന്നുകിൽ ഈ മേഖലയിൽ നിന്ന് പുറത്തുപോവുക, അല്ലെങ്കിൽ ട്യൂ­ഷൻ ഫീസ് വർദ്ധിപ്പിക്കുക. സാന്പത്തിക ക്രമീകരങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷത്തെക്കാൾ സ്കൂൾ നടത്തിപ്പിന് 20 ശതമാനമെങ്കിലും അധികച്ചെലവ് വന്നതും സ്വകാര്യ സ്കൂൾമേഖലയെ പ്രതിസന്ധിയി­ലാക്കിയിട്ടുണ്ടെന്ന് മാലിക് കൂട്ടിച്ചേർത്തു. കുറഞ്ഞ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളുകൾക്ക് പിടിച്ചു നിൽക്കാൻ കഴിയാ­തെ­ വന്നിരിക്കുകയാണ്. എങ്കിലും ജിദ്ദയി­ലെ­ ഉയർന്ന ജനസാ­ന്ദ്രത പരിഗണിച്ചാൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടി­ച്ചു നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും മാലിക് വെളിപ്പെടുത്തി. ഗവൺമെന്റ് സ്കൂളുകളി­ലെ­ വർദ്ധിച്ചവിദ്യാർത്ഥി പ്രാതിനിധ്യം കുറക്കാൻ ജിദ്ദ മേ­ഖലയിൽ പത്ത് ശതമാനം സ്ഥാപനങ്ങളെ­ങ്കിലും പുതുതായി ആരംഭിക്കേണ്ടി വരും.

അടുത്ത വർഷം മുതൽ ആശ്രിത ലെ­വി പ്രതിമാസം 600 മുതൽ 800 റിയാൽ വരെ ആയി വർദ്ധിക്കും. സ്വദേശി അധ്യാപകരു­ടെ പ്രാതിനിധ്യം ഉയർത്തുന്നതും സ്വകാര്യ സ്കൂളുകളി­ലെ­പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്. സ്വദേശി അധ്യാപികമാരുടെ പ്രാതിനിധ്യം നിലവിൽ 95 ശതമാനമാണെ­ന്നും മാലിക് ത്വാലിബ് വിശദമാക്കി. സ്വകാര്യ സ്കൂളുകളി­ലെ­ വിദ്യാർത്ഥി പ്രാതിനിധ്യത്തിൽ വൻ ഇടിവ് സംഭവി­ച്ച പശ്ചാത്തലത്തിൽ ഗവൺമെന്റ് ഈ മേഖലയെ സഹായിക്കണമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സ്കൂൾ ഉടമ ആവശ്യപ്പെട്ടു. രാജ്യത്ത് ആറ് ലക്ഷത്തോളം കുട്ടികൾ പഠിക്കുന്ന ഈ മേഖലയെ അധികൃതർ കാര്യമായി സഹായിക്കൽ അനിവാര്യമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed