സൗദിയിൽ 12 ചെറുകിട വ്യാപാര മേഖലകളിൽ സ്വദേശിവത്കരണം


റിയാദ് : സൗദി അറേബ്യയി­ലെ­ 12 ഓളം ചെറുകിട വ്യാപാര മേഖലകളിൽ അടു­ത്തയാഴ്ച മുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമാ­യി തൊ­ഴിൽ, സാമൂഹിക വികസനകാര്യ മന്ത്രാലയം രാജ്യവ്യാപകമായി പരിശോ­ധന ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. സൗദിയി­ലെ­ ചെറുകിട വ്യാപാരമേഖല വിദേശ തൊ­ഴിലാളികളുടെ കുത്തകയാണ്. മാ­ത്രമല്ല, സ്വദേശികളുടെ സഹായത്തോ­ടെ വ്യാപകമായി ബിനാമി വ്യാപാരവും ഈ മേഖലയിൽ വ്യാപകമാണ്.

100 ശതമാനം സ്വദേശിവത്കരണമാണ് നേരത്തേ തീരുമാനിച്ചതെ­ങ്കിലും അപ്രാ­യോഗികമാണെന്ന് കണ്ടെത്തിയതോടെ 70 ശതമാനമായി കുറയ്ക്കുകയായിരുന്നു. ഈമാസം 11 മുതലാണ് സ്വദേശിവത്കരണം പ്രബല്യത്തിൽ വരുക. രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന നടത്തു­ന്നതിന് തൊ­ഴിൽമന്ത്രാലയം തയ്യാറെടുപ്പു­കൾ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി 200 ഉദ്യോഗസ്ഥർക്ക് പ്രത്യേ­ക പരിശീലനം നൽകി. മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാ­ലയം, പ്രാദേശിക സ്വദേശിവത്കരണ സമി­തി എന്നിവർ ചേർന്ന് പരിശോധന നടത്താ­നാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

You might also like

Most Viewed