ഐ.എസ് തിരിച്ചുവരവ് തടയാൻ‍ ആഗോള സഖ്യത്തിന് സൗദി സഹായം


ജിദ്ദ : കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ‍ സഹോദര, സുഹൃദ് രാഷ്ടങ്ങളിൽ‍ നടന്ന ഭീകരാ­­­ക്രമണങ്ങളെ­­­ സൗദി അറേ­­­ബ്യൻ കാബിനറ്റ് ശക്തിയായി­­­ അപലപിച്ചു. അക്രമങ്ങൾ‍­­ക്കെതിരെ വിവിധ സർ‍­­ക്കാരുകൾ‍ കൈ­­­ക്കൊ­­­ളളുന്ന നടപടികളെ സൗദി അറേ­­­ബ്യ പി­­­ന്തുണക്കുന്നുവെന്നും സൗദി ഭരണാധികാരി സൽ‍­­മാൻ രാജാവി­­­ന്റെ അധ്യക്ഷതയിൽ‍ ജിദ്ദ അൽ‍ സലാം പാലസിൽ‍ നടന്ന യോഗം അറിയിച്ചു.

പുതിയ അധ്യയനവർ‍­­ഷത്തി­­­ലേ­­­ക്ക് പ്രവേശിച്ച വിദ്യാ­­­­­­ർ‍­­ത്ഥികൾ‍­­ക്ക് കാബിനറ്റ് അഭിനന്ദനങ്ങളും ആശംസകളും നേ­­­ർ‍ന്നു. ഹാജിമാ­­­ർ‍­­ക്ക് അവരുടെ കർ‍­­മങ്ങൾ‍ സുരക്ഷിതമായും ആശ്വാസത്തോടെയും നി­­­ർ‍­­വഹിക്കാൻ സാധിച്ചതിൽ‍ സർ‍വശക്തനായ അല്ലാ­­­ഹുവിന് സ്തുതികളർ‍­­പ്പിച്ച രാജാവ് ഇതിനായി­­­ പ്രയത്നി­­­ച്ച രാജകുമാരന്മാരായും മന്ത്രിമാരെയും ഹജ് കമ്മിറ്റി ചെയർ‍­­മാനെയും അംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.

സിറിയയിൽ‍ ഇസ്ലാമിക് േസ്റ്ററ്റിൽ ‍‍­നിന്ന് മോചിപ്പിച്ച പ്രദേശങ്ങളുടെ പുനർ‍­ നി­­­ർ‍മാണത്തിനും സിറിയയി­­­ലും അയ­­­ൽ‍ ­­രാജ്യങ്ങളിലും ഇനിയും ഐ.എസ് ഭീകരു­ടെ ഭീഷണി ഉയരുന്നത് ത­­­ടയാനുമാണ് സൗദി അറേ­­­ബ്യ ഐ.എസിനെതിരെ ആഗോള സഖ്യത്തിന് 100 ദശലക്ഷം ഡോളർ‍ സംഭാവന ചെയ്തിരി­­­ക്കുന്നതെന്ന് യോഗം വിലയി­­­രുത്തി. ഐ.എസി­­­­­­ൽ‍ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളിൽ‍ ജീവി­തം സാധാരണ നിലയി­­­ലാ­­­ക്കു­­­കയാണ് സൗദിയുടെ ലക്ഷ്യം.

You might also like

Most Viewed