ലെവി ഇൻ­­വോയ്സ് : തൊഴിൽ മന്ത്രാലയത്തിന് തിരിച്ചടി


ദമാം : ലെവി­­­ ഇൻ­­വോയ്സ് ഇനത്തിൽ 4,18,000 റിയാൽ ഈടാക്കാനുള്ള തൊ­­­ഴിൽ, സാമൂഹിക വി­­­കസന മന്ത്രാലയത്തിന്റെ­­­ നടപടിക്കെതിരെ സ്വകാര്യ സ്ഥാപനം നൽകി­യ കേ­­­സിൽ മന്ത്രാലയത്തിന് കോ­­­ടതിയിൽ­­­­­ നിന്ന് തി­­­രിച്ചടി. മന്ത്രാലയ തീരുമാനം ദമാം അഡ്മിനി­­­­­­സ്ട്രേ­­­റ്റീവ് കോ­­­ടതി റദ്ദാ­­­ക്കി. ലെ­­­വി­­­ ഇൻ­­വോയ്സുമായി ബന്ധപ്പെ­­­ട്ട് മന്ത്രാ­­ലയത്തിന് ആദ്യമായാണ് കോ­­­ടതിയിൽ­­­­­ നിന്ന് ഇങ്ങനെ­­യൊ­­­രു തിരിച്ചടി നേരിട്ടിരിക്കുന്നത്.

ബന്ധപ്പെട്ട ഫീ­­­സുകളെ­­­ല്ലാം അടച്ച് സ്ഥാപനത്തിലെ­ 143 തൊ­­­ഴിലാളി­­­കളുടെ ഇഖാമ ജനു­­­വരി ഒന്നിനു മുമ്പ് കമ്പനി പു­­­തുക്കിയിരു­­­ന്നു. എന്നാൽ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ലെവി­­­ പ്രകാ­­­രമുള്ള അധിക തുക ഇതേ­­­ തൊ­­­ഴിലാളി­­­കളുടെ ഇഖാമയിൽ അവശേ­­­ഷിക്കുന്ന കാലത്തേ­­­ക്ക് അടക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം പിന്നീട് നാലു ലക്ഷത്തി­­­­­­ലേ­­­റെ റിയാ­­­ലിന്റെ­­­ ലെവി­­­­­­ ഇൻ­­വോയ്സ് ഇഷ്യു ചെയ്യുകയാ­­­യിരു­­­ന്നു. ഇത് ഭരണഘടനയുടെ ഇരുപതാം വകുപ്പിന് വി­­­രുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാപനം കോ­­­ടതിയെ സമീപിച്ചത്.

You might also like

Most Viewed