സൗദിയിൽ‍ സ്വദേശി, വനിതാവൽ‍­­ക്കരണം; അബായ, ചുരിദാർ‍ കടകൾ‍ പ്രതിസന്ധിയിൽ


ജിദ്ദ : സൗദി അറേബ്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങൾ‍ വി­­­ൽ‍­­ക്കുന്ന കടകളി­­­ലെ സെയി­­­ൽ‍­സ് ജോലി സ്വദേശിവൽ‍­­ക്കരിക്കാൻ ദിവസങ്ങൾ‍ മാത്രം ബാക്കിനി­­­ൽ‍­­ക്കെ, അബായ ഷോപ്പുകളിലും ചുരിദാർ‍ മെറ്റീരിയൽ‍­സ് വി­­­ൽ‍­­ക്കുന്ന കടകളിലും റെഡിമെയ്ഡ് കടകളി­­­ലും വിറ്റഴിക്കൽ‍ വി­­­ൽ‍പന നടത്തുന്നു. സൗദിയിലെ­­­ എല്ലാ നഗരങ്ങളിലും ഈ മേഖലയിൽ‍ ബംഗ്ലാദേശികളും പാകിസ്ഥാനികളും ഇന്ത്യക്കാ­­­രും നടത്തുന്ന ധാരാളം ഷോപ്പുകളുണ്ട്. പല സൂഖു­­­കളിലും അബായ ഷോപ്പുകളിൽ‍ ബംഗ്ലാദേശികൾ‍ക്കാണ് ആധിപത്യം.

പാകിസ്ഥാനി­­­ൽ‍­­നി­­­ന്ന് ഇറക്കുമതി ചെയ്യുന്നചുരിദാർ‍ മെ­­­റ്റീരിയൽ‍­സ് വി­­­ൽ‍­­ക്കുന്ന കടകൾ‍ നടത്തുന്നവരിൽ‍ ഭൂ­­­രിഭാഗവും പാകിസ്ഥാനി­കളാണ്. ഇന്ത്യക്കാ­­­രും അബായ കടയകളും ചുരിദാർ‍ കടകളും നടത്തുന്നു. ഈ മാസം 11 മു­­­തലാണ് റെഡിമെയ്ഡ് കടകളി­­­ൽ‍ സ്വദേശി വൽ‍­­ക്കരണം നിർ‍ബന്ധമാകു­­­ന്നത്. കുട്ടികൾ‍ക്കുള്ള ഉടുപ്പുകളും വി­­­വി­­­ധ ഡിസൈനുകളിലുള്ള അബാ­­­യകളും നിരത്തി ഹാജിമാരെ കാത്തിരി­­­ക്കാറു­­­ള്ള ബലദിലെ അബായ കടകളെ­­­ല്ലാം അടച്ചുപൂ­­­ട്ടലിന്റെ­­­ വക്കിലാണ്. ­­കടകളില്ലെങ്കിലും തുടർ‍ന്നും ഓൺ‍ലൈനിൽ‍ ഓർ‍ഡർ‍ നൽ‍­­കിയാൽ‍ അബായകളും ചുരിദാർ‍ മെറ്റീ­­­രിയൽ‍­­സും എത്തിക്കുമെന്ന് നടത്തി­­­പ്പു­­­കാർ‍ ഉപഭോക്താക്കളെ­­­ അറി­­­യിക്കുന്നുണ്ട്.

പാകിസ്ഥാനി­­­ലെയും ബംഗ്ലാദേശിലെയും നിർ‍­­­മാ­­­താക്കളുടെ ഫെയ്സ് ബുക്ക്, വെബ് സൈറ്റ് വി­­­ലാസങ്ങൾ‍ ചേ­­­ർ‍ത്തുള്ള കവറുകളും നൽ‍­­കുന്നുണ്ട്. ബവാദി, അസീസിയ മേഖലകളിലും ­­­നി­­­രവധി കടകൾ‍ പൂ­­­­­­ട്ടാനൊ­­­രുങ്ങി. റീട്ടെയിൽ‍ ഷോപ്പുകളിൽ‍ സൗദി പുരുഷന്മാർ‍ക്കും സ്ത്രീകൾ‍ക്കും നീക്കിവെക്കെണ്ട സെയി­­­ൽ‍­സ് ജോലികൾ‍ ഏത­­­ൊ­­­ക്കെയാണെ­­­ന്ന് വ്യക്തമായി നി­­­­­­ർ‍ണയിച്ച­­­തായി ത­­­ൊ­­­ഴിൽ‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചി­­­ട്ടുണ്ട്. മുഹറം ഒന്ന് (സെപ്റ്റംബർ‍ 11) മു­­­തൽ‍ തന്നെ റെയ്ഡുകൾ‍ ആരംഭി­­­ക്കുമെന്ന് വ്യക്തമാ­­­ക്കിയതിനാ­­­ൽ‍ അതിനു മുന്പ് സ്റ്റോക്ക് വിറ്റ­­­ൊ­­­ഴിവാക്കുകയാണ് ഇത്തരം കടകൾ‍.

റിയാ­­­ദ്, ദമാം ­­­തുടങ്ങിയ നഗരങ്ങളിലും അബായ കടകളൽ‍­­നി­­­ന്ന് വി­­­ദേശികൾ‍ പിൻവാങ്ങുകയാണ്. വസ്ത്രങ്ങൾ‍, വാഹനങ്ങൾ‍, ഫർ‍ണിച്ചർ‍, പാത്രങ്ങൾ‍ എന്നിങ്ങനെ­­­ നാലു­­­മേഖലകളിലാ­­­യി­­­ മു­­­പ്പതോളം ഇനങ്ങളാണ് മുഹറം ഒന്ന് മു­­­തൽ‍ ആരംഭി­­­ക്കുന്ന ആദ്യഘട്ട സ്വദേശിവൽ‍­­ക്കരണത്തിന്റെ പരിധി­­­യിൽ‍ വരുന്നത്. കഴിഞ്ഞ ജനുവരി 28 നാണ് തൊ­­­ഴി­­­ൽ‍­മന്ത്രി 12 മേഖലയിലെ­­­ സെയി­­­ൽ‍­സ് ഔട്ട്ലെറ്റു­­­കളിൽ‍ സ്വദേശിവൽ‍­­ക്കരണം പ്രഖ്യാപിച്ചത്. സന്പൂർ‍ണ സ്വദേശിവൽ‍­­ക്കരണ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നതെ­­­ങ്കിലും വ്യാപാരികളി­­­ൽ‍­­നി­­ന്നുള്ള ആവശ്യത്തെ തുടർ‍ന്ന് 70 ശതമാനമാക്കി ചുരുക്കിയിരു­­­ന്നു.

You might also like

Most Viewed