വിദ്യാർത്ഥികൾ വിരലടയാളം രജിസ്റ്റർ ചെയ്യണമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം


റിയാദ് : സൗദി അറേബ്യയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നാഷണൽ ഇൻഫർമേഷൻ സെന്ററിൽ വിരലടയാളം രജിസ്റ്റർ ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. പാസ്പോർട്ട് ഓഫീസുകൾ വഴിയാണ് വിരലടയാ­­­ളം രജിസ്റ്റർ ചെയ്യേണ്ടത്. വിരലടയാ­­­ളം രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾ­­­ക്ക് സ്കൂളിൽ പ്രവേശനം നൽകി­­ല്ലെന്ന് മന്ത്രാലയം അറിയിച്ചതോ­­­ടെ­­­ രാജ്യത്തെ പാസ്പോർട്ട് ഓഫീസുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. സ്വദേശികളും വിദേശികളും വിരലടയാ­­­ളം രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയ്തവർ പാസ്പോർട്ട് ഡയറക്ടറേ­­­റ്റിന്റെ­­­ സാക്ഷ്യപത്രം ഹാജരാക്കണമെന്നും മന്ത്രാലയം നിർദേശം നൽകി­­യിരു­­­ന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും കൂ­­­ട്ടത്തോടെ വിരലടയാളം രേഖപ്പെ­­­ടുത്തുന്ന കേ­­­ന്ദ്രങ്ങളിലെത്തിയത് സ്­­­കൂൾ ഹാജർ നിലയെയും ബാധി­­­ച്ചു. ഈ സാഹചര്യത്തിൽ പഠനത്തെ ബാധി­­­ക്കാത്തവിധം പദ്ധതി നടപ്പാക്കുന്നതിന് രക്ഷാകർത്താക്കൾ­­ക്ക് മാർഗനിർദേശം നൽകണമെന്ന് മന്ത്രാലയത്തിന് അയച്ച കത്തിൽ അറിയി­­­ച്ചതാ­­­യി­­ പാസ്പോർട്ട് ഡയറക്ടറേറ്റ് വക്താവ് ­­ലെഫ്. കേണൽ ബദ്ർ അൽ ഖരൈ­നി പറഞ്ഞു. ആറുവയസിന് മുകളിലുള്ള ­­­വിദ്യാർത്ഥികളാണ് വി­­­രലടയാളം രജിസ്റ്റർ ചെയ്യേണ്ടത്.

നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ ഡേറ്റാബേസിൽ അപ്ഡേറ്റ് ചെയ്യുന്ന ­­­വിരലടയാളം ഉൾപ്പെടെയുള്ള വി­­­­­വരങ്ങളുടെ അടിസ്ഥാനത്തിലാണ് ­­വി­­­ദേശികൾക്ക് താമസാനുമതി രേഖയായ ഇഖാ­­­മ വിതരണം ചെയ്യുന്നത്. വി­­­­­­രലടയാളം രജിസ്റ്റർ ചെയ്ത സാക്ഷ്യപത്രങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ­­­ അബ്ഷിർ വെബ്സൈറ്റിൽ നിന്ന് ഡൗ­­­ൺലോഡ് ചെയ്യാനും അവസരമു­­­ണ്ട്. പാസ്പോർട്ട് ഡയറക്ടറേറ്റി­­­ന്റെ­­­ പ്രവിശ്യാ ശാഖകളെ നേരിൽ സമീപിക്കേണ്ട ആവശ്യമില്ലെ­­­ന്നും ഡയറക്ടറേറ്റ് ­­വ്യക്തമാക്കി. കുട്ടികളെ­­­ രക്ഷാകർത്താക്കളുടെ പാസ്പോർട്ടിൽ ചേർത്താൽ മാ­­­ത്രം പോരെന്നും ഇഖാമ പു­­­തുക്കുന്നതിന് കുട്ടികൾക്ക് സ്വതന്ത്ര പാസ്പോർട്ട് നിർ­­­ബന്ധമാക്കി­­­യിട്ടു­­­ണ്ടെന്നും അസീർ ജവാസാത്ത് മേധാവി­­­ മേജർ ജനറൽ സഅദ് അൽഖാലിദി­­­ പറഞ്ഞു.

You might also like

Most Viewed