ഷോപ്പിംഗ് മാളിൽ വനിതാ ജീവനക്കാരെ ഉപദ്രവിച്ച വിദേശിക്കുവേണ്ടി ഊർജിത അന്വേ­­­ഷണം


ജിദ്ദ : ജിദ്ദയിലെ­­­പ്രമുഖ ഷോപ്പിംഗ് മാളിൽ പ്രവർത്തി­ക്കുന്ന ലേഡീസ് ഷോപ്പിലെ ജീവനക്കാരികളായ വനി­തകളെ­­­ ലൈംഗികമായി ഉപ­­­ദ്രവിച്ച വി­­­ദേശിക്ക് വേണ്ടി­­ മക്ക പ്രവിശ്യ തൊ­­­ഴിൽ, സാമൂഹിക വി­­­കസന മന്ത്രാലയ ശാഖ അന്വേഷണം ആരംഭി­­­ച്ചതായി മക്ക ഗവർ­­­ണറേ­­­റ്റ് അറിയി­­­ച്ചു­­­. വി­­­ദേശി യുവാവ് സെ­­­യിൽ­­­സ് ഗേളുകളെ­­­ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വിഡി­­­­­­യോ സാ­­­മൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽ­­പെട്ടാണ് സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിച്ചത്. ­­­പ്രതി­­­ക്കെ­­­തിരെ കർശന നടപടി­­­കൾ സ്വീ­­­കരിക്കും.

വി­­­ദേശി യുവാവ് സെ­­­യിൽ­­­സ് ഗേളുകളെ­­­ ഉപദ്രവി ക്കുന്ന വി­­­ഡി­­­യോ പുറത്തുവന്നത് ­­­പൊ­­­തുസമൂഹത്തിൽ കടുത്ത പ്രതി­­­ഷേ­­­ധത്തിന് ഇടയാക്കിയിട്ടു­­­ണ്ട്. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മറ്റു­­­ള്ളവർക്കു കൂ­­­ടി പാഠമാകുന്ന നിലയിൽ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. പ്രതിയെ തിരിച്ചറിയു­­­ന്നതിന് മക്ക ­­­പ്രവിശ്യ തൊ­­­ഴിൽ, സാമൂഹിക വികസന മന്ത്രാ­­­ലയ ശാഖക്കു കീഴിലെ പരിശോധകർ അന്വേഷണം ഊർജിതമാക്കിയിട്ടു­­­ണ്ട്. പ്രതിയെ സുരക്ഷാ വകുപ്പുകളുടെ സഹായത്തോടെ­­­ അറസ്റ്റ് ചെയ്യാനാണ് നീ­­­ക്കം.­­­

You might also like

Most Viewed