വാഹനാപകടങ്ങൾ ഉണ്ടാക്കുന്നവർക്കുള്ള ശിക്ഷ ശക്തമാക്കി സൗദി


റിയാദ് : സൗദിയിൽ‍ വാഹനാപകടങ്ങൾ‍ക്ക് കാരണക്കാരാകുന്നവർ‍ക്ക് ശിക്ഷ കൂടുതൽ‍ ശക്തമാക്കി. അപകടവും മരണവും കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. വാഹനാപകടത്തിലൂടെ മരണത്തിനും അംഗഭംഗത്തിനും കാരണമാകുന്നവർ‍ക്ക് നാല് വർ‍ഷം വരെ തടവും രണ്ട് ലക്ഷം റിയാൽ‍ വരെ പിഴയുമാണ് ശിക്ഷ. അപകടത്തിൽ‍ പരിക്കേറ്റ് സുഖം പ്രാപിക്കാൻ‍ രണ്ടാഴ്ച എടുക്കും വിധമുള്ള ഗുരുതരവസ്ഥയിലെത്തും വിധത്തിലുള്ള അപകടത്തിന് കാരണക്കാരായവർ‍ക്ക് രണ്ട് വർ‍ഷം വരെ തടവും ഒരു ലക്ഷം റിയാൽ‍ പിഴയുമുണ്ട്. അപകടത്തിന് ശേഷം പോലീസ് കസ്റ്റഡിയിൽ‍ എടുക്കുന്ന വാഹനം 90 ദിവസത്തിനകം തിരിച്ചെടുക്കണമെന്നാണ് നിയമം. അല്ലാത്ത വാഹനങ്ങൾ‍ ലേലം ചെയ്യുമെന്നും ഗതാഗത വിഭാഗം അറിയിച്ചു.

You might also like

Most Viewed