ചികിത്സയ്ക്കായി നാട്ടിൽ‍ പോയ പ്രവാസി നിര്യാതനായി


ജിദ്ദ : ചികിത്സയ്ക്കായി നാട്ടിൽ‍ പോയ പ്രവാസി നിര്യാതനായി മലപ്പുറം ജില്ലയിലെ മഞ്ചേരി എളങ്കൂർ‍ സ്വദേശി വടക്കേങ്ങര ഷംസുദ്ദീന്‍ (40) നാട്ടിൽ‍ നിര്യാതനായി. മക്ക അവാലിയിൽ‍ ഒരു വിശ്രമ കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു.

ജോലി സ്ഥലത്ത് വെച്ച് ഒരു വർ‍ഷം മുന്‍പ് തല ചുറ്റി വീണതിനെ തുടർ‍ന്ന് നടത്തിയ പരിശോധനയിൽ‍ മസ്തിഷ്കത്തിൽ‍ മുഴ കണ്ടെത്തിയതിനാൽ‍ വിദഗ്ധ ചികിത്സക്കായി നാട്ടിൽ‍ പോയതായിരുന്നു. ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു എങ്കിലും അധികം താമസിയാതെ വീണ്ടും മുഴ വളർ‍ന്ന് വന്നു അവശനായി മരണപ്പെടുകയുമായിരുന്നു. പിതാവ് വടക്കേങ്ങര മരക്കാർ‍ രണ്ടര വർ‍ഷം മുന്‍പാണ് അർ‍ബുദ രോഗബാധിതനായി മരണപ്പെട്ടിരുന്നു. ആയിഷയാണ് മാതാവ്. ഭാര്യ ഷർ‍ബാന്‍. ഷഹൽ‍(11), ഷാഹിന്‍ (4) എന്നീ രണ്ട് ആണ്‍ മക്കളുണ്ട്. മൃതദേഹം തോട്ടുപോയിൽ‍ ജുമാ മസ്ജിദ് ഖബർ‍സ്ഥാനിൽ‍ അടക്കം ചെയ്തു.

You might also like

Most Viewed