ശറഫിയയിൽ കെ.എം.സി.സി പ്രവാസി സേവന കേന്ദ്രം തുടങ്ങി
ജിദ്ദ : സർക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികളിൽ അംഗത്വം എടുക്കാനും മറ്റും സൗകരൃമൊരുക്കി ശറഫിയ കെ.എം.സി. സി സ്നേഹസ്പർശം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സേവന കേന്ദ്രം തുടങ്ങി. ശറഫിയ കെ.എം.സി.സി ഓഫീസിൽ ആരംഭിച്ച പ്രവാസി സേവന കേന്ദ്രം ഓണ്‍ലൈന്‍ സൗകരൃം പ്രയോജനപ്പെടുത്തിയാണ് പ്രവർത്തിക്കുക. ജെ.എന്‍.എച്ച് ഗ്രൂപ് ചെയർമാന് വി.പി മുഹമ്മദലി കെ.എം.സി.സി പ്രവാസി സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. നിസാം മന്പാട് അധൃക്ഷത വഹിച്ചു.
പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് സി.കെ ഷാക്കിർ സംസാരിച്ചു. നാസർ വെളിയംകോട്, സി.സി കരീം, റസാഖ് അണക്കായി, ഹസന് ബത്തേരി, ചെറിമഞ്ചേരി, റശീദ് വരിക്കോടന്‍, മുഹമ്മദലി കോങ്ങാട് സംസാരിച്ചു. നാസർ ഒളവട്ടൂർ സ്വാഗതവും സി.ടി ശിഹാബ് നന്ദിയും പറഞ്ഞു. റജിസ്ട്രേഷന് നടപടികൾക്ക് മജീദ് കള്ളിയിൽ, സി.സി റസാഖ്, റസാഖ് ചേലക്കോട്, മജീദ് ചേളാരി, ശാഹുൽ തൊടികപ്പുലം നേതൃത്വം നൽകി. ആദ്യ ഘട്ടമെന്നനിലയിൽ ശനിയാഴ്ചകളിൽ വൈകുന്നേരം ആറ് മുതൽ രാത്രി പത്ത് വരെയാണ് ശറഫിയ കെ.എം.സി.സി ഓഫിസിൽ പ്രവാസി സേവനം പ്രവർത്തിക്കുക. ഇതു സംബന്ധമായ വിവിരങ്ങൾക്ക് 0555661045, 0534416520, 0564153150, 0501149011 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പെന്‍ഷനും ആനുകൂലൃങ്ങളും ലഭൃമാവാന് മുഴുവന്‍ പ്രവാസി മലയാളികളും കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതിയിൽ അംഗത്വം എടുക്കണമെന്ന് ഷറഫിയ കെഎംസിസി സ്നേഹസ്പർശം കമ്മിറ്റി അഭ്യർത്ഥിച്ചു.