മാധ്യമ പ്രവർത്തകർക്ക് കൈക്കൂലി : ഇന്ത്യക്കാരൻ ഉൾപ്പെട്ട സംഘം അറസ്റ്റിൽ


റിയാദ് : ഗവൺമെന്റ് വകു­­­പ്പ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി മാ­­­ധ്യമപ്രവർത്തകക്ക് കൈക്കൂലിയെ­­­ന്നോണം ഉപഹാരങ്ങൾ കൈമാറിയ മൂന്നംഗ സംഘത്തെ­­­ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. തനി­­­ക്ക് സൗദി ഗവൺമെന്റ് വകുപ്പുകളിൽ നിന്ന് വി­­­ല­­­പിടിച്ച അത്തറുകൾ സമ്മാനമായി ലഭി­­­ച്ചതായി സൗ­­­ദിയിൽ കഴിയുന്ന ഗൾഫ് മാധ്യമപ്രവർത്തക വെളിപ്പെടുത്തുന്ന വീഡിയോ ക്ലി­­­പ്പിംഗ് കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഗവൺമെന്റ് വകു­­­പ്പുകളിൽ നിന്നുള്ള ഉപഹാരമാണ് എന്ന് സൂചിപ്പിക്കുന്ന വാചകങ്ങൾ ഉപഹാരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മാധ്യമപ്രവർത്തക വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ ബന്ധപ്പെട്ട വകു­­­പ്പുകൾ അന്വേഷണം നടത്തിയത്. ഗവൺമെന്റ് ഉദ്യോ­­­ഗസ്ഥർ ചമഞ്ഞ് മാധ്യമ പ്രവർത്തകക്ക് ഉപഹാരങ്ങൾ സമ്മാനിച്ച സംഘത്തെ വൈ­­­കാതെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു­­­. എൺ­­പതു ലക്ഷം ഡോളർ വിലവരുന്ന അത്തറുകളാ­­­ണെന്ന് അവകാശപ്പെട്ടാണ് സംഘം ഗൾഫ് മാധ്യമ പ്രവർത്തകക്ക് ഉപഹാരങ്ങൾ സമ്മാ­­­നി­­­ച്ചത്. സൗദി പൗരൻ അബ്ദുല്ല സ്വാലിഹ് അൽമുതൈരി, ലെ­­­ബനോനി­­­ നദീർ നബീഹ് ഹാനി­­­, ഇന്ത്യക്കാ­­­രൻ മതീൻ അഹ്മദ് എന്നിവരാണ് അറസ്റ്റിലാ­­­യത്. ­­­

പരിശോധനയിൽ സംഘത്തി­ന്റെ പക്കൽ വി­­­ലകുറഞ്ഞ, ഗുണമേന്മയില്ലാത്ത ­­അത്തർ പെട്ടികൾ കണ്ടെത്തി. ഗൾ­­­ഫ് മാധ്യമ പ്രവർത്തക സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പിംഗിൽ പ്രത്യക്ഷപ്പെ­ട്ടതിനു സമാനമായ അത്തർ പെട്ടികളാണ് സംഘത്തിന്റെ­­­ പക്കൽ കണ്ടെത്തിയി­­­രി­­­ക്കുന്നത്. തങ്ങളുടെ വ്യക്തി­­­പരമായ ലക്ഷ്യങ്ങൾക്ക് ചൂഷണം ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് മാധ്യമ പ്രവർത്തകക്ക് സംഘം സർക്കാർ വകുപ്പുകളിൽ നിന്നു­­­ള്ളതാണെന്ന് തെറ്റിദ്ധരി­­­പ്പിച്ച് ഉപഹാരങ്ങൾ കൈമാറിയത്. കേ­­­സിൽ അന്വേഷണം പൂർത്തിയാ­­­ക്കിയ സുരക്ഷാ വകുപ്പുകൾ തുടർ നടപടി­­­കൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂ­­­ഷനെ അറി­­­യിച്ചി­­­ട്ടുണ്ടെന്ന് റിയാദ് ­­പോലീസ് അറിയി­­­ച്ചു­­­.

You might also like

Most Viewed