സൗദിയിൽ ലേഡീസ് ഷോപ്പുകളിൽ തൊഴിൽ പരിശോധന നടത്തി


റിയാദ് : എട്ടു മാസത്തിനിടയിൽ സൗദിയിലെ ലേഡീസ് ഷോ­­­പ്പുകളിൽ തൊ­­­ഴിൽ, സാമൂഹിക വികസന മന്ത്രാ­­­ലയവും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് നടത്തിയ പരിശോധനകളിൽ നി­­­രവധി നി­­­യമലംഘനങ്ങൾ കണ്ടെത്തി. ജനുവരി ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ ലേഡീസ് ഷോ­­­പ്പുകളിൽ 1,13,798 ഫീൽഡ് പരിശോധനകളാണ് ബന്ധപ്പെട്ട വകുപ്പുകൾ സഹകരി­­­ച്ച് പരിശോധനകൾ നടത്തിയത്. ഇതിൽ 1,03,062 സ്ഥാപനങ്ങൾ സൗദിവൽക്കരണവും വനിതാ­­­വൽക്കരണവും മറ്റു നിയമങ്ങളും പൂ­­­ർണമായും പാലിച്ചതായി കണ്ടെത്തി. 10,736 സ്ഥാപനങ്ങൾ നിയമ ലംഘനങ്ങൾ നടത്തി­­­. പരിശോധനകൾ നടത്തിയതിൽ 87 ശതമാനം സ്ഥാപനങ്ങൾ നിയമങ്ങൾ പൂർണമായി പാ­­­ലിച്ചു­­­. പതിമൂന്നു ശതമാനം സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെ­­­ത്തി.

ഫീൽഡ് പരിശോധനകളിൽ 10,294 നി­­യമ ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 5,424 എണ്ണം സൗദിവൽക്കരണം പാ­­ലിക്കാ­­­ത്തതുമായി ബന്ധപ്പെ­­­ട്ടവയും 3,546 എണ്ണം ­­­വനിതാവൽക്കരണം പാ­­ലിക്കാ­­­ത്തതുമായി­­­ബന്ധപ്പെട്ടവയും അവ­­­ശേ­­­ഷിക്കുന്നവ മറ്റു­­­ നിയമലംഘനങ്ങളുമാ­­­ണെന്ന് തൊ­­­ഴിൽ, സാമൂഹിക വി­­­കസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു­­.­­­2017 ഒക്ടോബർ 21ന് ആണ് മൂന്നാം ഘട്ടവനിതാവൽക്കരണം നി­­ലവിൽ വന്നത്. ലേ­­­­­ഡീസ് റെഡിമെയ്ഡ് വസ്­­­ത്രങ്ങൾ, അത്തറു­­കൾ, പാദരക്ഷകൾ, വാനി­­­റ്റി ബാ­­­ഗുകൾ, ലേഡീസ് സോക്സുകൾ, ലേഡീസ് തു­­­ണിത്തരങ്ങൾ എന്നിവ വിൽ­­­­­ക്കുന്ന കടകളാണ് മൂന്നാം ഘട്ട വനിതാ­­­വൽക്കരണത്തി­­ന്റെ പരിധിയിൽ വന്നത്.

ലേ­­­ഡീസ് ഉൽപന്നങ്ങൾ ­വി­­­ൽ­­ക്കുന്ന സ്റ്റാളുകളിലും ഈ ഘട്ടത്തിൽ വനിതാ­­­വൽക്കരണം നി­­­­­ർബന്ധമാക്കി­­­. നി­­ശാവസ്ത്രങ്ങൾ, വിവാ­­­ഹ വസ്ത്രങ്ങൾ, പർദകൾ, ലേ­­­ഡീസ് ആക്സസറീസ്, മാ­­­ക്സികൾ എന്നിവ വി­­­ൽ­­ക്കുന്ന, ഒറ്റപ്പെട്ട് പ്രവർത്തി­­ക്കുന്ന സ്ഥാപനങ്ങളും മൂന്നാംഘട്ട വനിതാ­­­വൽക്കരണത്തി­­ന്റെ പരിധി­­­യിൽ വന്നിട്ടു­­­ണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ സൗദി വനിതകളല്ലാ­­­ത്തവരെ ജോ­­­ലിക്കു­­­ വെക്കുന്നതിന് വിലക്കുണ്ട്. നി­­­ർബന്ധിത വനി­­­താ­­­വൽക്കരണത്തി­­ന്റെ പരിധി­­­യിൽ വന്ന സ്ഥാപനങ്ങളിൽ വിദേശവനിതകളെ­­­­­­യും പുരുഷന്മാരെയും ജോലിക്കു­­­വെക്കുന്നത് നിയമ ലംഘനമാ­­­ണ്.­­­ നി­­­യമം ലംഘിച്ച് വി­­­­­­ദേശികളെ­­­ ജോലിക്കു­­­വെക്കുന്ന ലേഡീസ് ഷോ­­­പ്പുകൾക്ക് വി­­­ദേശികളിൽ ഒരാൾക്ക് ഇരുപതിനായിരം റിയാൽ ­­­വീതം പിഴ ചുമത്തും.

പ്രാദേശിക തൊ­­­ഴിൽ വി­­­പണിയിൽ വനി­­­താ പങ്കാളിത്തം ഉയർത്തു­­ന്നതിനും സ്വകാര്യ മേഖലയിലെ­­­ തൊ­­­ഴിലുകൾ ­­­സ്വീകരിക്കുന്നതിന് സൗദി വനിതകളെ­­­­­­ പ്രോത്സാഹി­­­പ്പിക്കുന്നതിനും ലക്ഷ്യമിട്ട് വനി­­­താ ജീവനക്കാർക്ക് ഗതാ­­­ഗത സഹായവും കുട്ടികളെ ശിശുപരിചരണ കേ­­­ന്ദ്രങ്ങളിൽ ചേർക്കുന്നതിനുള്ള ധനസഹായവും നൽ­­കുന്ന പദ്ധതി­­കൾ തൊ­­­ഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു­­­ കീഴിലെ മാനവശേ­­­ഷി വി­­­കസന നി­­­ധി­­­ നടപ്പാ­­­ക്കുന്നുണ്ട്. വനിതാ­­­വൽക്കരണം ­­നടപ്പാക്കാത്ത ലേഡീസ് ഷോപ്പുകളെ­­­ കുറി­­ച്ചും മറ്റു­­­ തൊ­­­ഴിൽ നി­­­യമ ലംഘനങ്ങളെ­­­ കുറി­­ച്ചും 19911 എന്ന നന്പറിൽ കോൾ സെന്ററുമായി­­­ബന്ധപ്പെട്ടോ­­­ തൊ­­­ഴിൽ, സാമൂഹിക വി­­­കസന മന്ത്രാലയം പുറത്തിറക്കി­­­യ ആപ്ലിക്കേഷൻ വഴി­­യോ അറി­­­­­­യിക്കണമെ­­­ന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ ആവശ്യപ്പെ­­ട്ടി­­­ട്ടുണ്ട്.

You might also like

Most Viewed