തൊഴിൽ‍ മേഖലയിൽ‍ സ്വദേശികൾ‍ക്ക് പരിശീലനം നൽ‍കാൻ പദ്ധതികളുമായി സൗദി


റിയാദ് : സൗദിയിൽ‍ പുതിയ തൊഴിൽ‍ മേഖലയിൽ‍ സ്വദേശിവത്കരണം പ്രാബല്യത്തിൽ‍ വന്ന സാഹചര്യത്തിൽ‍ സ്വദേശി യുവതി, യുവാക്കൾ‍ക്ക് ആവശ്യമായ പരിശീലനം സംഘടി­പ്പിക്കാൻ പദ്ധതി. ‘മാനവവിഭവശേഷി ഫണ്ടാണ്’ ഇക്കാര്യം അറിയിച്ചിരിക്കു­ന്നത്. വിവിധ തൊഴിൽ‍ മേഖലയിലേ­ക്ക് ആവശ്യമായവരെ വാർ‍ത്തെടുക്കു­കയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലന്വേഷകരെ വാർ‍ത്തെടുക്കാനാ­യി ‘മാനവവിഭവശേഷി ഫണ്ട്’ അഥവാ ‘ഹദഫി’ന് കീഴിൽ‍ പദ്ധതിയുണ്ട്. തൊ­ഴിലന്വേഷകരായ ചെറുപ്പക്കാരെ ജോലി­ക്ക് പ്രാപ്തരാക്കുക, തൊഴിൽ‍ വിപണി­യുടെ ആവശ്യമായ ജോലിക്കനുസരിച്ച് പരിശീലനം രൂപപ്പെടുത്തുക, തൊഴിലെ­ടുക്കുന്ന വനിതകൾ‍ക്ക് ആവശ്യമായ സേവനങ്ങൾ‍ ഉറപ്പുവരുത്തുക എന്നി­വയാണ് ഇവയിൽ‍ പ്രധാന പരിപാടി.

വിവിധ നഗരങ്ങളിലെ ചേന്പറു­കളുമായി സഹകരിച്ചാണ് ഹദഫ് പരിശീലനം സംഘടിപ്പിക്കുക. പരിശീ­ലനത്തിന് ആവശ്യമായ ചെലവുകൾ‍ ‘ഹദഫ്’ വഹിക്കും. തൊഴിൽ‍ മന്ത്രാലയം തൊഴിലന്വേഷകർ‍ക്ക് വേണ്ടി ആരംഭിച്ച ‘താഖാത്ത്’ സംവിധാനത്തെ സ്വകാര്യ മേഖലയിലെ തൊഴിൽ‍ ദാ­യകരുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ നിയമനങ്ങൾ‍ സാധ്യമാക്കുക. തൊഴിലെടുക്കുന്ന വനിതകളുടെ കുട്ടികളെ സംരക്ഷിക്കാനുള്ള ‘ഖുർ‍റ’ എന്ന പേരിലുള്ള നഴ്സറികൾ‍, വനിത ജോലിക്കാർ‍ക്ക് ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്ന ‘വുസൂൽ‍‘ സംവിധാ­നം, സ്ത്രീകൾ‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ അനുകൂലമായ തൊ­ഴിൽ‍ പരിസരം ഉറപ്പുവരുത്തൽ‍ എന്നി­വയും ഹദഫിന്റെ പദ്ധതിയിൽ‍ ഉൾ‍പ്പെ­ടുന്നുണ്ട്.

സ്വദേശികളെ ജോലിക്ക് വെക്കു­ന്ന സ്ഥാപനങ്ങൾ‍ക്ക് ഇൻഷൂൻസ് അടയ്ക്കാനുള്ള ധനസഹായം, പാർ‍­ട് ടൈം ജോലി പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനം, സ്വതന്ത്ര ജോലികളിൽ‍ സ്വയം തൊഴിൽ‍ കണ്ടെത്തുന്നവർ‍ക്കു­ള്ള പ്രോത്സാഹനം എന്നിവ വിപുലമാ­ക്കാനും തീരുമാനിച്ചു. അതേസമയം ചെറുകിട വ്യാപാ­രസ്ഥാപനങ്ങളിൽ‍ സ്വദേശിവത്കരണം നടപ്പാക്കിയതോടെ വിദേശികൾ‍ ജോലി­ ചെയ്തിരുന്ന നിരവധി സ്ഥാപനങ്ങൾ‍ അടച്ചു പൂട്ടിയ സാഹചര്യത്തിൽ‍ സ്വദേ­ശികൾ‍ക്ക് സ്വയം തൊഴിൽ‍ കണ്ടെ­ത്തുന്നതിന് പലിശരഹിത വായ്പ വിതരണം ചെയ്യുമെന്ന് സോഷ്യൽ‍ ഡെവലപ്മെന്റ് ബാങ്ക് അറിയിച്ചു. 12 ചെറുകിട വ്യാപാര മേഖലകളിൽ‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം ഇന്നലെയാണ് പ്രാബല്യത്തിൽ‍ വന്നത്. ഇതോടെ വിദേശികൾ‍ നടത്തിയ റെ­ഡിമെയ്ഡ് ഷോപ്പുകൾ‍, കാർ‍ ഷോറൂമുകൾ‍, ഫർ‍ണിച്ചർ‍, പാത്രങ്ങൾ‍, സ്പെയർ‍പാർ‍ട്സ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ‍ അടച്ചു. ഈ വർ‍ഷം ജനുവരിയിലാണ് തൊഴിൽ‍ മന്ത്രാലയം സ്വദേശിവത്കരണം പ്രഖ്യാപിച്ചത്.

വിറ്റഴിക്കൽ‍ വിൽ‍പ്പനയിലൂടെ ഉത്പന്നങ്ങൾ‍ കാലിയാക്കിയും ബിൽ‍­ഡിംഗ് വാടക തീരുന്നതിനനുസരിച്ച് കട പൂട്ടിയും മലയാളികൾ‍ ഉൾ‍പ്പെടെ­ യുള്ളവർ‍ സ്ഥാപനങ്ങൾ‍ ഒഴിവാക്കിയി­രുന്നു. പ്രധാന നഗരങ്ങളിൽ‍ പോലും നിരവധി സ്ഥാപനങ്ങളാണ് ബുധനാ­ഴ്ച മുതൽ‍ പ്രവർ‍ത്തനം അവസാനി­പ്പിച്ചത്. ചെറുകിട വ്യാപാരമേഖലയിൽ‍ വിദേശികൾ‍ കൂട്ടത്തൊടെ ഒഴിഞ്ഞുപോകുന്ന സാഹചര്യത്തിലാണ് സ്വദേശി സംരംഭകർ‍ക്ക് പലിശരഹിത വായ്പ വി­തരണം ചെയ്യാൻ പദ്ധതിക്ക് രൂപം നൽ‍­കിയതന്ന് സോഷ്യൽ‍ ഡെവലപ്മെന്റ് ബാങ്ക് അറിയിച്ചു. സ്ഥാപനം ആരംഭിച്ച് ഒന്നരവർ‍ഷം വായ്പത്തുക തിരിച്ചടക്കുന്നതിൽ‍ ഇളവുണ്ട്. ആറു വർ‍ഷം കൊണ്ട് വായ്പത്തുക തിരിച്ചടക്കണം. പദ്ധതി പ്രയോജനപ്പെടുത്തുന്നവർ‍ക്ക് പ്രായോഗി­ക പരിശീലനം നൽ‍കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

You might also like

Most Viewed