സൗദിയിൽ വനിതകൾക്ക് വ്യോമയാന മേഖലയിൽ കൂടുതൽ തൊഴിലവസരം


റിയാദ് : സൗദി വ്യോമയാന രംഗത്തേക്ക് കൂടുതൽ സ്വദേശി വനിതകൾക്ക് അവസരമൊരുങ്ങി. കോ-പൈലറ്റ് തസ്തികകൾ അടക്കമുള്ള തസ്തികകൾ രാജ്യത്തെ വിവിധ എയർ‍ലൈനുകൾ‍ പ്രഖ്യാ­പിച്ചു.

സൗദി വനിതകൾക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. രാജ്യത്തെ വിമാനക്കന്പനി ഫ്‌ളൈ നാസ് പുതിയ വനിത സഹപൈലറ്റിനെ നിയമിക്കു­മെ­ന്ന് കഴിഞ്ഞ ദിവസം പ്രഖ്യാ­പിച്ചു. അതേസമയം ഫ്‌ളൈ അദീൽ പുതുതായി നിയമിക്കുന്ന 50 സ്വദേശി എയർ‍ഹോസ്റ്റസുമാരിൽ 30 പേർ‍ വനിതകളായിരിക്കു­മെ­ന്നും പ്രഖ്യാ­പിച്ചിട്ടുണ്ട്. സൗദി എവിയേഷൻ അതോറിറ്റി രാജ്യത്തെ വ്യോമയാന രംഗത്ത് വനിതകൾ‍­ക്ക് അവസരം നല്‍കാൻ അംഗീകാരം നല്‍കിയതിനെത്തുടർ‍ന്നാണിത്. ഇതിന് പിന്നാലെയാണ് എയർ‍ ലൈൻസ് കന്പനികൾ ഇത്തരത്തിലുള്ള പ്രഖ്യാ­പനങ്ങൾ നടത്തിയത്. എയർ‍ ട്രാഫിക് കണ്‍ട്രോൾ റൂമിൽ വനിതകളെ നിയമിക്കാനുള്ള തീരുമാനം എവിയേഷൻ അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വദേശി വനിതകൾക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാൻ വേണ്ടിയാണിത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും നിബന്ധനകളും എയർ‍ലൈൻസിന്റെ സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടക്കത്തിൽ ആഭ്യന്തര സർ‍വീസുകളിലാണ് സൗദി വനിതകളെ എയർ‍ ഹോസ്റ്റസുമാരായി നിയമിക്കുക. അന്താരാ­ഷ്ട്ര സർ‍വീസുകളിൽ സൗദി യുവതികളെ എയർ‍ ഹോസ്റ്റസുമാരായി നിയമിക്കുന്ന തീയതി സൗദിയ നിർ‍ണയിച്ചിട്ടില്ല.

രാജ്യത്തെ നിയമങ്ങൾക്കും ഇസ്ലാമിക ശരീഅത്ത് വ്യവസ്ഥകൾക്കും സമൂഹത്തിന്റെ മൂല്യങ്ങൾക്കും അനുസൃതമായി പരിശീലനം നൽകിയാണ് സൗദി യുവതികളെ എയർ‍ ഹോസ്റ്റസുമാരായി നിയമിക്കുക. നിലവിൽ സൗദിയിലെ വിമാന കന്പനികളിൽ സ്വദേശി വനിതകൾ എയർ‍ ഹോസ്റ്റസുമാരായി ജോലി ചെയ്യുന്നില്ല. ഫുൾടൈം അടിസ്ഥാനത്തിൽ എയർ‍ ഹോസ്റ്റസുമാരായി ജോലി ചെയ്യുന്നതിന് 20 സൗദി വനിതകളെ തേടുന്നതായി കന്പനി പരസ്യം ചെയ്തു. അപേക്ഷകർ‍ 23നും 30 വയസ്സിനുമിടയിൽ പ്രായമുള്ള, ഡിപ്ലോമ യോഗ്യതയുള്ളവരായിരിക്കണം.

സൗദിയിലെ പ്രമുഖ സ്വകാര്യ ബജറ്റ് വിമാന കന്പനിയായ നാസ് എയർ‍ സൗദി വനിതകളെ എയർ‍ ഹോസ്റ്റസുമാരായും അസിസ്റ്റന്റ് പൈലറ്റുമാരായും നിയമിക്കു­മെ­ന്ന് അറിയിച്ചിട്ടുണ്ട്. അഞ്ചു വർ‍ഷത്തിനുള്ളിൽ 200 സൗദി യുവതീ യുവാക്കളെ അസിസ്റ്റന്റ് പൈലറ്റുമാരായും രണ്ടു വർ‍ഷത്തിനുള്ളിൽ എയർ‍ ഹോസ്റ്റസുമാരക്കം 300 സ്റ്റ്യുവാർ‍ഡുകളെയും നിയമിക്കുന്നതിനാണ് ശ്രമിക്കുന്നതെ­ന്ന് നാസ് എയർ‍ അറിയിച്ചിട്ടുണ്ട്.

You might also like

Most Viewed