പോലീസുകാരനെ വെടിവെച്ചുകൊന്ന സൗദി പൗരന് വധശിക്ഷ

ജിദ്ദ : പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്വദേശി പൗരന് വധശിക്ഷ വിധിച്ചു. കൊലയാളിയെ സഹായിച്ച മറ്റ് ആറു പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. ഐ.എസ് നിർദ്ദേശപ്രകാരം സൗദി പോലീസുകാരനെ വധിച്ച കേസിലാണ് ശിക്ഷ. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിന് വേണ്ടി ഐ.എസിന്റെ നിർദേശപ്രകാരം പോലീസുകാരനെ വധിച്ചുവെന്നാണ് കേസ്.
അക്രമികൾ വ്യാപകമായി പോലീസുകാരെയും സൈനികരെയും ലക്ഷ്യമിട്ടായിരുന്നു പ്രവർത്തിച്ചത്. മുപ്പതോളം തവണ പോലീസുകാരന്റെ കാറിന് നേരെ അക്രമി നിറയൊഴിച്ചതായും കോടതി കണ്ടെത്തി. ഇയാൾക്ക് വധശിക്ഷ നടപ്പാക്കി കുരിശിലേറ്റണമെന്നും വിധിയിലുണ്ട്. കൊലയാളിയെ പറ്റി വിവരം നൽകാതെ, അന്വേഷണ ഉദ്യോഗസ്ഥരെ വഴിത്തെറ്റിച്ചതിനാണ് മറ്റ് ആറുപേരെ ശിക്ഷിച്ചിരിക്കുന്നത്.