സൗദിയിൽ ട്രാഫിക് പിഴ അടയ്ക്കാൻ ആറുമാസം സമയം


റിയാദ് : സൗദി അറേ­ബ്യയിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ ഒരു മാസത്തിനകം അടച്ചിട്ടില്ലെങ്കിൽ പിഴ സംഖ്യ വർദ്ധിപ്പിക്കുന്ന നിയമം റദ്ദാക്കി. ഇതുസംബന്ധിച്ച ട്രാഫിക് നിയമ ഭേദഗതി മന്ത്രിസഭാ യോഗം അംഗീ­കരിച്ചു. ഗതാഗത നിയമ ലംഘനത്തിനുളള പിഴ ആറു മാസത്തിനകം അടയ്ക്കണമെ­ന്നാണ് പുതിയ വ്യവസ്ഥ.

ഗതാഗത നിയമലംഘനങ്ങൾക്ക് കൂടിയ പിഴയും കുറഞ്ഞ പിഴയും വ്യവസ്ഥ ചെയ്യു­ന്നതാണ് നിലവിലുള്ള നിയമം. മുപ്പതു ദിവസത്തിനകം പിഴ അടയ്ക്കുന്നവർക്ക് കുറഞ്ഞ തുക അടച്ചാൽ മതി. എന്നാൽ, മാസങ്ങളോളം പിഴയടയ്ക്കാതെ അലംഭാവം കാട്ടുന്നവർക്കെ­തിരെ ഏറ്റവും കൂടിയ തുക പിഴ ചുമത്തിയി­രുന്നു. ഇതാണ് മന്ത്രിസഭ റദ്ദാക്കിയത്. ഭേ­ദഗതി ചെയ്ത ഗതാഗത നിയമം ഉടൻ തന്നെ പ്രാബല്യത്തിൽ വരും. പൊ­തുജനങ്ങളുടെ ജീവനും സുരക്ഷയും അപകടത്തിലാകുന്ന വിധം ഗതാഗതനിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തും. ഇത് ആവർത്തിച്ചാൽ ഏറ്റവും കൂടിയ പിഴസംഖ്യ അടയ്ക്കേണ്ടി വരും. ഒരു വർഷം മൂന്നാം തവണയും ഇത്തരം നി­യമലംഘനം ആവർത്തിക്കുന്നവർക്ക് തടവ് ശിക്ഷ ലഭിക്കും. ഇത്തരക്കാരുടെ കേസുകൾ വിചാരണ നടത്തുന്നതിന് പ്രത്യേ­ക കോടതി­ക്ക് കൈമാറും. ഇവർക്ക് ഒരു വർഷം വരെ തടവ് ശിക്ഷ നൽകണമെന്നും നിയമഭേദഗതി അനുശാസിക്കുന്നുണ്ട്.

ആറ് മാസത്തിനകം പിഴ അടക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഗതാഗത നിയമ ലംഘനത്തിനുളള പിഴ സംഖ്യ ഇരുപതിനായിരം റിയാലിൽ കൂടിയാൽ ഇവരുടെ കേ­സുകളും പ്രത്യേ­ക കോടതി പരിഗണിക്കും.

You might also like

Most Viewed