വിദേശികൾ അയക്കുന്ന പണത്തിന് നികുതി പരിഗണനയിൽ തന്നെയാണെന്ന് ശൂറാ


റിയാദ് : വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുക എന്ന നി­ർദേശം റദ്ദാക്കിയിട്ടില്ലെന്ന് ശൂറാ കൗൺസിൽ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല അൽമുഹന്ന വ്യക്തമാക്കി. നിർദേശം ഇതുവരെ ശൂറാ കൗൺസിൽ സെ­ക്രട്ടറി­യേ­റ്റ് പിൻവലിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശികൾ നാടുകളിലേക്ക് അയക്കു­ന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച ശൂറാ കൗൺസിൽ ചർച്ച ചെയ്തിരുന്നില്ല. ഈ വി­ഷയം പിന്നീട് ചർച്ച ചെയ്യുന്നതിനായി മാ­റ്റിവെച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊ­തുജനതാൽപര്യവും നന്മയും പരിഗണിച്ച് ശൂറാ കൗൺസിൽ നടപടി­ക്രമങ്ങളിൽ മാറ്റം വരുത്താറുണ്ട്.

അതേസമയം, ചർച്ച മാറ്റിവെച്ചത് ബന്ധപ്പെ­ട്ട സമിതിക്ക് വിശദമായ പഠനത്തിനും വി­ദഗ്ധരുടെയും സർക്കാർ വകുപ്പുകളുടെയും അഭിപ്രായങ്ങൾ തേടുന്നതിനും ഉപകരിക്കു­മെന്നും ശൂറാ കൗൺസിൽ വക്താവ് കൂട്ടി­ച്ചേർത്തു. ചർച്ച മാറ്റിവെച്ചതിലൂടെ ശൂറാ അംഗങ്ങൾക്ക് മുന്പിൽ വിഷയം സമഗ്രമായി പഠിച്ച് അവതരിപ്പിക്കാൻ സമയം ലഭിച്ചതായും ഡോ. മുഹമ്മദ് അൽമുഹന്ന പറഞ്ഞു. അതേസമയം, വിദേശ തൊ­ഴിലാളികൾ 2015, 2016, 2017 വർഷങ്ങളിൽ നാടുകളിലേക്ക് അയച്ച പണത്തിൽ ഏഴ് ശതമാനം കുറവ് രേ­ഖപ്പെടുത്തിയതായി സാമ ഗവർണർ ഡോ. അഹ്മദ് അൽഖുലൈഫി വെളിപ്പെടുത്തി.

You might also like

Most Viewed