അപകീർത്തി പ്രചാരണം : മലയാളിക്ക് അഞ്ച് വർ‍­ഷം ജയിലും ഒന്നര ലക്ഷം റിയാൽ പിഴയും


മക്ക : സൗദിയിലെ നിയമവ്യവസ്ഥക്കെതിരേ­യും മുഹമ്മദ് നബിക്കെതിരേയും സാമൂഹിക മാധ്യമം വഴി അപകീർത്തി പ്രചാരണം നടത്തിയ കേ­സിൽ മലയാളി യുവാവിന് അഞ്ച് വർഷം തടവും ഒന്നര ലക്ഷം റിയാൽ പിഴയും വിധിച്ചു. സൗദി അരാം കോ­യിലെ കോ­ണ്‍ട്രാക്റ്റിങ് കന്പനിയിൽ പ്ലാനിങ് എഞ്ചിനീയറായിരുന്ന ആലപ്പുഴ സ്വദേശി വിഷ്ണുദേവിനാണ് കിഴക്കൻ‍ പ്രവിശ്യാ കോ­ടതി ശിക്ഷ വിധിച്ചത്. നാല് മാസം മുന്പാണ് കേ­സിനാസ്പദമായ സംഭവം. ഒരു യൂറോ­പ്യൻ വനിതയുമായി ട്വിറ്ററിൽ ആശയ വിനിമയം നടത്തിയതിനെ തുടർന്ന് ദമാമിലെ ദഹ്റാൻ പോ­ലീസാണ് ഇയാളെ അറസ്റ്റ് ചെയ്തി­രുന്നത്. സൗദിയിൽ സോ­ഷ്യൽ മീഡിയ ദുരുപയോ­ഗം ചെയ്യുന്നവർക്കുള്ള ശി­ക്ഷ പുതുക്കി നിശ്ചയിച്ചതിനു ശേഷം ഇന്ത്യക്കാരന്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ വി­ധിയാണിത്.

രാജ്യത്തെ മൂല്യങ്ങളെ നി­ന്ദിക്കുന്നതും പരിഹസിക്കുന്നതുംപൊതുസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതും പ്രകോ­പനം സൃഷ്ടിക്കുന്നതുമായ സോ­ഷ്യൽ മീഡിയ പോ­സ്റ്റുകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്. അഞ്ചുവർഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോ­സിക്യൂഷൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

You might also like

Most Viewed