സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന കന്പനികളെ ഇഖാമ പിഴയിൽ നിന്ന് ഒഴിവാക്കി


റിയാദ് : ഇഖാമ പുതുക്കുന്നതിന് കാലതാ­മസം വരുത്തുന്നതിനുള്ള പിഴയിൽനിന്ന് സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന സ്വകാ­ര്യ കന്പനികളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. പദ്ധതികൾ നടപ്പാക്കിയ വകയിലുള്ള വിഹിതം ലഭിക്കുന്നതിന് കാല താമസം വന്നതിനാൽ ഇഖാമ പുതുക്കി നൽകാൻ വൈകിയ കന്പനികൾക്കാണ് ഇളവ്.

ഇഖാമ പുതുക്കാനാവാത്ത തൊഴിലാളികൾ കുടിശ്ശിക വിതരണം വൈകിയ പദ്ധതിയിൽ തന്നെ ജോ­ലി ചെയ്യുന്നവരായി­രിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതുമായിബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് ധനമന്ത്രാലയത്തെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. തിരുഗേഹങ്ങളു­ടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോ­ഗമാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന കന്പനി­കൾക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനം കൈക്കൊണ്ടത്.

സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോ­ക്താക്കളായ കുടുംബങ്ങൾക്ക് ജലോപഭോ­ഗ ചെലവ് വകയിൽ സഹായം നൽകുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. വൈ­ദ്യുതി സഹായ വിതരണത്തിന്റെ അതേ നടപടി­ക്രമങ്ങൾ പാലിച്ചാണ് ജലോ­പഭോ­ഗ ചെലവ് ഇനത്തിലുള്ള സഹായവും പ്രതി­മാസം വിതരണം ചെയ്യുക. കൺസൾട്ടന്റ് ഡോ­ക്ടർമാരുടെ സേ­വനം വ്യവസ്ഥകൾക്ക് വിധേയമായി എഴു­പതു വയസ്സു വരെ ദീർഘിപ്പിക്കുന്നതിന് ബന്ധപ്പെട്ട മന്ത്രിക്ക് മന്ത്രിസഭാ യോ­ഗം അധികാരം നൽകി.

ആരോ­ഗ്യ മേഖലയിൽ സഹകരിക്കുന്നതിന് മൗറിത്താനിയയുമാ­യി ഒപ്പുവെച്ച ധാരണാപത്രവും കസ്റ്റംസ് മേഖലയിൽ സഹകരിക്കുന്നതിന് ഇറാഖു­മായി ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു. മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാ­ര്യങ്ങളിൽ ഇടപെട്ടും ഭീകരവാദ മിലീ­ഷ്യകൾക്ക് പി­ന്തുണ നൽകിയും ഏറ്റവും നീചമായ ഭീകരതയാണ് ഇറാൻ പയറ്റുന്നത്. ഇറാന്റെ ഭീകരത ചെറുക്കുന്നതിന് ആഗോ­ള സമൂഹം ഒരുമിച്ചുനിൽക്കണം. ഭീകരവിരുദ്ധ പോ­രാട്ട മേഖലയിൽ സൗദി അറേ­ബ്യ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഭീകര വിരുദ്ധ പോ­രാട്ടത്തിന് എല്ലാവിധ പി­ന്തുണയും നൽകുന്നതിന് സൗദി അറേബ്യ മടിച്ചുനിന്നിട്ടില്ല. സൽമാൻ രാജാവ് നടത്തിയ മാസങ്ങൾ നീണ്ട ശ്രമങ്ങളുടെ ഫലമായാണ് ഇരുപതു വർഷത്തി­ലേ­റെ നീണ്ട ശത്രുത അവസാനിപ്പിച്ച് എരി­ത്രിയയും എത്യോ­പ്യയും ജിദ്ദയിൽ സമാധാന കരാർ ഒപ്പുവെച്ചതെന്നും മന്ത്രിസഭാ യോ­ഗം അഭി­പ്രായപ്പെട്ടു.

You might also like

Most Viewed