സൗദിയിലെ ആദ്യ വാർത്താ വായനക്കാരിയായി വിയാം അൽ ദഖീൽ


ദമാം : സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി ടെലിവിഷനിൽ വാർത്തവായിച്ച് വിയാം അൽ ദഖീൽ ചരിത്രത്തിൽ ഇടംപിടിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സൗദി ടി.വി. ചാനൽ ഒന്നിലായിരുന്നു അൽ ദഖീലിന്റെ വാർത്ത വായന. വെള്ളിയാഴ്ച രാത്രി ഒന്പതരയ്ക്കുള്ള വാർത്തയാണ് ചരിത്രസംഭവമായത്. വാർത്താവതാരകനായ ഒമാർ അൽ നഷ്വാ­നൊപ്പമായിരുന്നു വിയാം അൽ ദഖീലിന്റെ അവതരണം.

2016ലെ രാവിലത്തെ പരിപാടിയിൽ ജുമാന അൽ ഷമിയാണ് ആദ്യമായി ടി.വി.യിൽ പ്രത്യക്ഷപ്പെട്ട സൗദി വനിത. എന്നാൽ രാത്രിയിലെ മുഖ്യ വാർത്തയിൽ അവതാരകയായി എത്തിയാണ് അൽ ദഖീൽ ശ്രദ്ധേയയായത്. സൗദി ടി.വി.യുടെ ചരിത്രത്തിൽ പുതിയ അധ്യായമാണ് അൽ ദഖീൽ രചിച്ചിരിക്കുന്നതെ­ന്ന് സൗദി ടി.വി. ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു. സൗദിയിൽ ഡ്രൈ­വിംങ് ഉൾപ്പെടെ വിവിധ മേ­ഖലകളിൽ വനിതകൾ ആദ്യമായെത്തു­ന്നത് സമീപകാലത്താണ്.

You might also like

Most Viewed