കഅ്ബയെ അണിയിച്ച കിസ്വ താഴ്ത്തി


മക്ക : വിദേശ ഹജ്ജ് തീർത്ഥാടകരിൽ ബഹുഭൂരി­പക്ഷവും നാടുകളിലേക്ക് മടങ്ങി, മസ്ജിദുൽ ഹറാമിൽ തിരക്കൊ­ഴിഞ്ഞതോടെ, വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച പുതിയ കി­സ്വ ഹറം കാര്യ വകുപ്പ് താഴ്ത്തിയിട്ടു. ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസിന്റെ സാന്നി­ധ്യത്തിലാണ് കിസ്വ ശാദിർവാൻ റിംഗി­നോട് ചേർത്തി­ക്കെ­ട്ടിയത്. ഹജ് തീർത്ഥാടകർ അറഫയിൽ സമ്മേളിച്ച ദുൽഹജ് ഒന്പതിനാണ് വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്വ അണിയിച്ചത്.

ഹജ് വേളയിൽ കടുത്ത തിരക്കിനിടെ തീ­ർത്ഥാടകർ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കിസ്വ ഉയർത്തി­ക്കെ­ട്ടുന്നതെന്ന് കിസ്വ ഫാ­ക്ടറി ഡയറക്ടർ ജനറൽ അഹ്മദ് അൽമൻസൂ­രി പറഞ്ഞു. തറ നിരപ്പിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിലാണ് കിസ്വ ഉയർത്തിയിരുന്നത്.

ഹറംകാര്യ വകുപ്പിലെയും കിസ്വ നിർമാണ ഫാക്ടറിയിലെയും 30ലേറെ ജീവനക്കാർ ചേ­ർന്നാണ് കിസ്വ ഉയർത്തി­ക്കെ­ട്ടിയത്. ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്ന ഹജ് സീ­സണിൽ കിസ്വ ഉയർത്തി­ക്കെ­ട്ടുന്നത് പതി­വാണ്. വൃത്തിയായി സൂക്ഷിക്കുന്നതിനും കേ­ടാകാതെ നോക്കുന്നതിനുമാണ് കിസ്വ ഉയർത്തി­ക്കെ­ട്ടുന്നതെന്നും അഹ്മദ് അൽമൻസൂ­രി പറഞ്ഞു. തെറ്റായ വിശ്വാസം മൂലം ചിലർ കിസ്വയിൽനിന്ന് നൂലുകൾ വലിച്ചെടുക്കാറു­ണ്ട്. മറ്റു ചിലർ അനു­ഗ്രഹം തേ­ടി കിസ്വയെ സ്പർശിക്കുകയും ചുംബിക്കുകയും മറ്റും ചെയ്യാറുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കിസ്വ ഉയർത്തി­ക്കെ­ട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed