സൗദി കിരീടാവകാശി ഫെബ്രുവരിയിൽ പാകിസ്ഥാൻ സന്ദർ‍ശിക്കും


സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫെബ്രുവരിയിൽ പാകിസ്ഥാൻ സന്ദർശിക്കും. ഉഭയകക്ഷി പ്രാധാന്യമുള്ള വാണിജ്യ, സൈനിക, സാംസ്കാരിക സഹകരണത്തെക്കുറിച്ച് സന്ദർ‍ശനത്തിൽ ധാരണ ഒപ്പുവെക്കുമെന്നാണ് സൂചന.

പാക് വിദേശകാര്യ മന്ത്രി ഫുആദ് ചൗദരിയാണ് ഇസ്ലാമാബാദിൽ നടന്ന വാർത്തസമ്മേളനത്തിൽ സന്ദർ‍ശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എണ്ണ വിഹിതത്തിൽ പാകിസ്ഥാന്‍ നല്‍കാനുള്ള മൂന്ന് ബില്യൺ ഡോളറിനും സൗദി ഇളവ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കിരീടാവകാശി പാകിസ്ഥാനിലെത്തുന്നതോടെ നിക്ഷേപ മേഖലകളും പ്രതീക്ഷയിലാണ്. യു.എ.ഇ കിരീടാവകശിയും പാകിസ്ഥാൻ സന്ദർ‍ശിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും പാകിസ്ഥാനിൽ‍ നിക്ഷേപം നടത്തും

You might also like

Most Viewed