സൗദി അഗ്നിശമന സേനയിൽ രണ്ട് വനിതകൾ


റിയാദ്: സൗദി അഗ്നിശമന മേഖലയിലേക്ക് രണ്ടു വനിതകൾ. എഞ്ചിനീയറിങ് ബിരുദധാരികളായ ഗാസിയ അൽ ദോസരി, അബീർ അൽ ജാബർ എന്നിവരാണ് അഗ്നിശമന മേഖലയിലെ ജോലി തിരഞ്ഞെടുത്ത് ചരിത്രത്തിൽ ഇടം നേടിയത്. സൗദിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഈ രംഗത്ത് വനിതകൾ ജോലിക്കെത്തുന്നത്.

സൗദി അരാംകൊയാണ് ഇരുവർക്കും പരിശീലനം നൽകിയത്. സൗദിക്ക് ഇത് ചരിത്ര നിമിഷമാണെന്നും അരാംകൊ പരിശീലിപ്പിച്ച രണ്ടു യുവതികളെയും സിവിൽ ഡിഫൻസ് ജോലിക്കെടുത്തതിൽ അഭിമാനമുണ്ടെന്നും സൗദി അരാംകൊ പ്രോഗ്രാം മാനേജർ ഗസ്സൻ അബു അൽ ഫറജ് പറഞ്ഞു.

You might also like

Most Viewed