സൗദി സ്വദേശിവത്കരണം തുടരുന്നു; മധുരപലഹാര കടകളിലും ബേക്കറികളിലും വനിതാ സംവരണം


ജിദ്ദ: സ്വദേശി വത്കരണത്തിന്റെ ഭാഗമായി സൗദിയിൽ മധുരപലഹാര കടകളിലും ബേക്കറികളിലും വനിതാ സംവരണം ഏർപ്പെടുത്തുന്നു. ഈ മേഖലയിൽ 5000 ഷോപ്പുകളിലെ 15000 തൊഴിലുകളാണ് വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നത്. ഓരോ കടകളിലും മൂന്നു വനിതകളെ ജോലിക്ക് വയ്ക്കണമെന്നാണ് നിബന്ധനയെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ബേക്കറീസ് കമ്മിറ്റി മേധാവി ഫൈസ് ഹമ്മാദ പറഞ്ഞു. സെയിൽസ് വുമൺ, വർക്കർ എന്നീ തസ്തികകൾ ഇതോടകം മാറ്റിവച്ചതായും അറിയിച്ചു. ഇതോടെ കൂടുതൽ സ്വദേശി വനിതകൾക്ക് ജോലി ഉറപ്പാക്കാനാകുമെന്നാണ് അധികതരുടെ പ്രതീക്ഷ. ഈ ഇതേസമയം രംഗത്ത് ജോലി ചെയ്യുന്ന വിദേശികൾ മറ്റു ജോലി കണ്ടെത്തേണ്ടിവരും.

You might also like

Most Viewed