സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ ശന്പളം വർദ്ധിപ്പിക്കണമെന്ന് തൊഴിൽ മന്ത്രി


സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ ശന്പളം വർദ്ധിപ്പിക്കണമെന്ന് തൊഴിൽ മന്ത്രി ആവശ്യപ്പെട്ടു. സ്വദേശികളിൽ ഏറെ പേരും ജോലി ചെയ്യുന്നത് കുറഞ്ഞ ശന്പളത്തിനാണ്. തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 40 ശതമാനം സ്വദേശികളും 3000 റിയാലിൽ താഴെയാണ് ശന്പളം വാങ്ങുന്നത്. ജോലി സമയ ദൈർഘ്യത്തെ കുറിച്ചും, ഔദ്യോഗിക അവധി ഇതുവരെ പ്രഖ്യാപിക്കാത്തതിനെ കുറിച്ചും പരാതി ഉയർത്തുന്നുണ്ട്. ഇക്കാര്യം ഒന്നിലധികം തവണ ഉന്നയിച്ചതാണ്. ജിസാൻ ചേംബറിലെ ബിസിനസ് രംഗത്തെ പ്രമുഖരോട് കഴിഞ്ഞ ദിവസം സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2030 ആകുന്പോഴേക്കും സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമായി കുറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

Most Viewed