ചെങ്കടലുമായി അതിർ‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ സൈനികാഭ്യാസം സൗദിയിൽ‍ നടക്കും


സൗദിയിൽ‍ ചെങ്കടലുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം അടുത്തയാഴ്ച ആരംഭിക്കും. ആറ് രാജ്യങ്ങളുടെ നാവികസേന പങ്കെടുക്കുന്ന സൈനികാഭ്യാസം ഒരാഴ്ച നീണ്ടുനിൽ‍ക്കും. ജിദ്ദയിലെ ചെങ്കടലിൽ‍ വെച്ച് നടക്കുന്ന സൈനികാഭ്യാസത്തിന് സൗദി നാവികസേനയാണ്  നേതൃത്വം നൽകുക. അംഗരാജ്യങ്ങൾ‍ക്ക് നാവിക സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

‘റെഡ് വേവ് 1’ എന്നറിയപ്പെടുന്ന ഈ സംയുക്ത സൈനികാഭ്യാസത്തിൽ സൗദി അറേബ്യയെ കൂടാതെ ജോർ‍ദാൻ‍, ഈജിപ്റ്റ്, സുഡാൻ‍, ജിബൂത്തി, യമൻ തുടങ്ങി ചെങ്കടലുമായി അതിർത്തി പങ്കുവെക്കുന്ന ആറ് രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്്. ഈ രാജ്യങ്ങളുടെ നാവികസേനകളാണ് സൈനികാഭ്യാസത്തിനായി ചെങ്കടലിൽ‍ ഒരുമിക്കുക. ഇതിന് പുറമെ സോമാലിയയിൽ‍ നിന്നുള്ള നിരീക്ഷകരുമുണ്ടാകും.

പ്രാദേശിക സമുദ്രങ്ങളെ സംരക്ഷിക്കുക, സൈനിക സഹകരണം ശക്തിപ്പെടുത്തുക, അംഗരാജ്യങ്ങൾ‍ക്കിടയിലെ സൈനികാനുഭവങ്ങൾ‍ പരസ്പരം കൈമാറുക തുടങ്ങിയവയാണ് സംയുക്താഭ്യാസം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് സൗദി നാവിക സേന കമാണ്ടർ‍ ഫഹദ് ബിന്‍ അബ്ദുല്ല അൽ‍−ഗുഫൈലി പറഞ്ഞു.

You might also like

Most Viewed