ഇന്നു മുതൽ സൗദിയിൽ വിദേശികളുടെ ലെവി കൂട്ടുന്നു


റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്കും ആശ്രിത വിസയിലുള്ളവർക്കും ഏർപ്പെടുത്തിയ ലെവി വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിലാകും. വിദേശ തൊഴിലാളികൾക്ക് മാസം 600 റിയാലും (ഏകദേശം 11,123 രൂപ), ആശ്രിത വിസയിലുള്ളവർക്ക് മാസം 300 റിയാലും (ഏകദേശം 5561 രൂപ) ലെവി ബാധകമാക്കുന്നത്.

2017− മുതലാണ് സൗദിയിൽ വിദേശ തൊഴിലാളികൾക്ക് മാസം 200 റിയാൽ (ഏകദേശം 3707 രൂപ) ലെവി ബാധകമാക്കിത്തുടങ്ങിയത്. ഈ വർഷം ജനുവരി മുതൽ ഇത് മാസം 400 റിയാലായി (ഏകദേശം 7415 രൂപ) ഉയർത്തിയിരുന്നു. സ്വദേശികൾ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളിക്ക് മാസം അഞ്ഞൂറു റിയാൽ അടച്ചാൽ മതി. ആശ്രിത വിസയിലുള്ളവർക്ക് മാസം 300 റിയാലാണ്.

You might also like

Most Viewed