ഖഷോഗി വധം: സൗദിയിൽ വിചാരണ ആരംഭിച്ചു


റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട കേസിൽ സൗദി അറേബ്യയിൽ വിചാരണ ആരംഭിച്ചു. ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽ വെച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. അറസ്റ്റിലായ 18 പേരിൽ 11 പേരുടെ വിചാരണയാണ് ആരംഭിച്ചത്.

ഇതിൽ അഞ്ച് പേർക്ക് വധശിക്ഷ നൽകണമെന്നു പ്രോസിക്യൂട്ടർകൂടിയായ അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. തുർക്കിയുടെ പക്കലുള്ള തെളിവുകൾ കൈമാറാനാവശ്യപ്പെട്ട് തുർക്കിയ്ക്ക് രണ്ട് തവണ കത്തുനൽകിയെങ്കിലും പ്രതികരണമുണ്ടായില്ലെന്നും അറ്റോർണി ജനറൽ പറഞ്ഞു. 

You might also like

Most Viewed