സൗദിയിൽ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ‍ മെച്ചപ്പെടുത്തുന്നു


സൗദിയിൽ സ്വകാര്യ−പൊതുമേഖല പങ്കാളിത്തത്തോടെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു. വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമദ് ബിൻ മുഹമ്മദ് അൽ അഷേക്ക് പറഞ്ഞതാണ് ഇക്കാര്യം. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര രീതിയനുസരിച്ചുള്ള ആകർഷകമായ നിക്ഷേപ പരിസ്ഥിതി രൂപപെടുത്തുക എന്നിവയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി ആദ്യ പദ്ധതിയിൽ മക്കയിൽ 33 സ്കൂളുകളുണ്ടാകും. ജിദ്ദയിൽ 27 എണ്ണവും. നിർമ്മാണവും പരിപാലനവും ഇതിൽ പെടും. ഈ പദ്ധതിയുമായി സഹകരിക്കാൻ 57 കന്പനികൾ രംഗത്തുണ്ട്. മന്ത്രാലയത്തിന് കീഴിലുള്ള പുതിയതും പഴയതുമായ സ്‌കൂളുകളിൽ വിദ്യഭ്യാസം സൗജന്യമായി തന്നെ തുടരും. ഈ പദ്ധതിക്കായി പ്രതിവർ‍ഷം 400 മില്ല്യൺ റിയാൽ നല്‍കുന്ന പ്രമേയവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.

You might also like

Most Viewed