സൗദിയിൽ ടെലികോം, ഐ.ടി മേഖലയിലെ സ്വദേശിവത്കരണം; പരിശീലനപദ്ധതി തുടങ്ങി


സൗദി അറേബ്യയിലെ ടെലികോം, ഐ.ടി മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പരിശീലനപദ്ധതി ആരംഭിച്ചു. വിവിധ മന്ത്രാലയങ്ങളും ചേംബർ ഓഫ് കോമേഴ്സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ടെലികോം, ഐ.ടി മേഖലകളിൽ വിദേശികളുടെ കുത്തകയാണ്. എന്നാൽ രണ്ടു വർഷത്തിനകം 15,000 സ്വദേശികൾക്ക് ഈ മേഖലയിൽ തൊഴിൽ കണ്ടെത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനായി മാനവശേഷി വികസനനിധി സാന്പത്തികസഹായം നൽകും. നെറ്റ്്വർക്കിംഗ്, സിസ്റ്റം അനലിസ്റ്റ്, പ്രൊജക്ട് മാനേജ്മെന്റ്, സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിംഗ്, കംപ്യൂട്ടർ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ നിരവധി തൊഴിലവസരങ്ങളാണുള്ളത്. ഇത്തരം തസ്തികകളിൽ പരിശീലനം നൽകി സ്വദേശികളെ നിയമിക്കാനാണ് പദ്ധതി.

ടെലികോം, ഐ.ടി. മേഖലയിൽ സ്വദേശികളുടെ സാന്നിധ്യം 43 ശതമാനമായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. വനിതാപങ്കാളിത്തം 13 ശതമാനമാണ്. ദേശീയ പരിവർത്തനപദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വിവിധ പരിപാടികളാണ് സ്വദേശികൾക്ക് ഈ മേഖലയിൽ തൊഴിൽ കണ്ടെത്താൻ സഹായിച്ചത്. അതുകൊണ്ടുതന്നെ പുതിയ പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിയുമെന്ന് ടെലികോം, ഐ.ടി. മന്ത്രി എഞ്ചിനീയർ അബ്ദുല്ല അൽ സവാഹ പറഞ്ഞു. തൊഴിൽ, സാമൂഹിക വികസനകാര്യവകുപ്പ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽറാജ്ഹി ഉൾപ്പെടെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

You might also like

Most Viewed