ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഒരു സ്വദേശി പൗരനെയെങ്കിലും നിയമിക്കണമെന്ന് സൗദി തൊഴിൽ മന്ത്രാലയം


 

ഒരു സ്വദേശി പൗരനെയെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ നിയമിക്കണമെന്ന് സൗദി തൊഴിൽ മന്ത്രാലയം നിർദേശിച്ചു. സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം എത്ര ചെറിയ സ്ഥാപനങ്ങളായാൽ പോലും സ്വദേശി ജീവനക്കാർ വേണമെന്നാണ് വ്യവസ്ഥയെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരിലേറെയും വിദേശികളാണ്. ചെറുകിട സംരംഭം തുടങ്ങി വിദേശികളെ നിയമിക്കുകയും മികച്ച ശന്പളം ലഭിക്കുന്ന ജോലി സ്വീകരിക്കുകയും ചെയ്യുന്ന ധാരാളം സ്വദേശികൾ സൗദിയിലുണ്ട്. ഇത്തരക്കാരുടെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ എങ്കിലും നിയമിക്കണം. നിതാഖാത്ത് പ്രകാരം ഇത് നിർബന്ധമാണെന്നും തൊഴിൽ  മന്ത്രാലയം വിശദീകരിച്ചു.

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ  ഇൻഷൂറൻസിൽ പേര് രജിസ്റ്റർ ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് സ്വദേശികളെ നിതാഖാത്തിൽ പരിഗണിക്കുന്നത്. സ്വദേശികൾക്ക് നിയമനം നല്കാത്ത ചെറുകിട സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിന്റെ സേവനം ലഭിക്കില്ല. മാത്രമല്ല ഇത്തരം സ്ഥാപനങ്ങൾക്ക് വിദേശ റിക്രൂട്ട്മെന്റ് അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

You might also like

Most Viewed